
ഗ്വാളിയോർ: മദ്ധ്യപ്രദേശിലെ പ്രശസ്ത ആത്മീയ ഗുരു, മിർച്ചി ബാബ എന്നറിയപ്പെടുന്ന ബാബ വൈരാഗ്യാനന്ദ് ഗിരി മഹാരാജിനെ പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടികളുണ്ടാകാനായി ചികിത്സയ്ക്കെത്തിയ യുവതിയെ ലഹരിമരുന്നു നൽകി ബോധം കെടുത്തി മാനഭംഗം ചെയ്തെന്നാണ് പരാതി. ഭോപ്പാൽ പൊലീസും ഗ്വാളിയോർ ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിൽ നഗരത്തിലെ വൻകിട ഹോട്ടലിൽ നിന്നാണ് ബാബയെ പിടികൂടിയത്. ഇയാളെ ഭോപ്പാൽ പൊലീസിന് കൈമാറി. ജൂലായിൽ ഗർഭധാരണ ചികിത്സയ്ക്കായി ആശ്രമത്തിൽ എത്തിയ മധ്യവയസ്കയാണ് പരാതിക്കാരി. ലഹരിമരുന്നു കലർത്തിയ ഗുളികകൾ നൽകിയശേഷം ഇത് കഴിച്ചാൽ ഫലമുണ്ടാകുമെന്ന് ബാബ പറഞ്ഞെന്നും ബോധം പോയശേഷം ക്രൂരമായി മാനഭംഗം ചെയ്യുകയായിരുന്നുവെന്നുമാണ് പരാതി. ഐ.പി.സി 376 അനുസരിച്ച് പീഡനത്തിന് കേസെടുത്തെന്ന് എ.സി.പി നിധി സക്‌സേന ഭോപ്പാലിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.