oxygen

തിരുവനന്തപുരം: ഓക്‌സിജൻ ഡിജിറ്റൽ എക്‌സ്‌പെർട്ടിന്റെ കേരളത്തിലെ ഷോറൂമുകളിൽ ഒരുകോടി രൂപയുടെ ഉറപ്പായ സമ്മാനങ്ങളുമായി 'എക്‌സ്‌ട്രാ ഓണം ഓഫറുകൾക്ക് " തുടക്കമായി. സ്മാർട്ട്‌ഫോൺ,​ ലാപ്‌ടോപ്പ്,​ എൽ.ഇ.ഡി ടിവി.,​ റെഫ്രിജറേറ്റർ,​ വാഷിംഗ് ‌മെഷീൻ,​ എ.സി എന്നിവ വാങ്ങുമ്പോൾ ഉറപ്പായ സമ്മാനം സ്വന്തമാക്കാം.

സ്മാർട്ട്‌ഫോണിനൊപ്പം ആക്‌സസറികൾ,​ ലാപ്‌ടോപ്പുകൾക്കൊപ്പം 6,​500 രൂപവരെ മതിക്കുന്ന ആക്‌സസറികളും വാറന്റി കാർഡുകളും എന്നിവ നേടാം. റഫ്രിജറേറ്ററിനൊപ്പം 7,​500 രൂപവരെയുള്ള അധികവർഷ സുരക്ഷാ പ്ളാനുകളും സമ്മാനങ്ങളും നേടാൻ അവസരമുണ്ട്. വാഷിംഗ് മെഷീൻ വാങ്ങുമ്പോൾ കുക്കർ,​ അയൺ ബോക്‌സ് തുടങ്ങിയ സമ്മാനങ്ങളുണ്ട്. എൽ.ഇ.ഡി ടിവികൾക്കൊപ്പം നെക്ക്‌ബാൻഡ്,​ സ്പീക്കർ,​ സ്മാർട്ട്‌വാച്ച് എന്നിവ നേടാം.

സ്മാർട്ട്‌വാച്ച്,​ മൊബൈൽ ആക്‌സസറികൾ,​ കിച്ചൻ അപ്ളയൻസസ് എന്നിവയ്ക്ക് 50 ശതമാനം വരെ വിലക്കിഴിവുണ്ട്. ക്യു.ആർ കോഡ് സ്കാൻ ചെയ്‌ത് ഉപഭോക്താവിന്റെ ലോൺ എലിജിബിലിറ്റി അറിയാനുള്ള സൗകര്യം ഷോറൂമുകളിലുണ്ട്. പലിശരഹിത വായ്‌പാ സൗകര്യവും ഒരുക്കിയിരിക്കുന്നു.

ഓഫറുകളും സമ്മാനങ്ങളും ലഭിക്കാൻ പ്രത്യേകം തയ്യാറാക്കിയ ക്യു.ആർ കോഡുകളും ഷോറൂമുകളിലുണ്ട്. ഓക്‌സിജനിൽ നിന്ന് എൽജി ഉത്‌പന്നങ്ങൾ വാങ്ങുമ്പോൾ ലക്കിഡ്രോയിലൂടെ കാറുകൾ,​ ടിവി എന്നിവ സ്വന്തമാക്കാം. ഗാഡ്‌ജറ്റുകളുടെ മികവുറ്റ റിപ്പയറിംഗിനായി വിദഗ്ദ്ധ ടെക്‌നീഷ്യന്മാരുടെ ഓക്‌സിജൻ കെയർ സേവനങ്ങളും പ്രത്യേകതയാണ്. വിവരങ്ങൾക്ക്: 90201 00100