
അമ്മയാകാനൊരുങ്ങുന്ന സോനം കപൂർ മെറ്റേണിറ്റി ഫാഷനിലെത്തിയ ലുക്കാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. കോഫി വിത്ത് കരൺ പരിപാടിയിൽ താരസുന്ദരി എത്തിയത് തന്റെ ഫാഷൻ ഫോർവേർഡ് വസ്ത്രത്തിൽ. കോഫി വിത്ത് കരൺ 7 പരിപാടിയിൽ സോനം കപൂർ പ്രേക്ഷകർക്ക് നാടകീയ ട്വിസ്റ്റാണ് ഒരുക്കിയിരിക്കുന്നത്.
ബില്ലിംഗ് സ്ളീവോടുകൂടിയ കറുത്ത ഗൗണിൽ താരം ഷോയിൽ എത്തിയപ്പോൾ കൂടെ താരത്തിന്റെ ബന്ധുവും നടനുമായ അർജുൻ കപൂറുമുണ്ടായിരുന്നു. ഭർത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പം തന്റെ ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നതിനിടെയാണ് താരം പരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്. ജനപ്രിയ ചാറ്റ് ഷോയായ കോഫി വിത്ത് കരണിന്റെ താരം ഉൾപ്പെടുന്ന എപ്പിസോഡ് ഈ ആഴ്ച പുറത്തുവരും. സോനത്തിന്റെ മെറ്റേണിറ്റി ഫാഷൻ ഗെയിമിൽ താരത്തിന്റെ പ്രകടനവും ലുക്കും കണ്ട് അമ്പരന്നിരിക്കുകയാണിന്ന് ആരാധകർ. എപ്പിസോഡിന്റെ പ്രൊമോ വീഡിയോയും എപ്പിസോഡിൽ നിന്നുള്ള കാഴ്ചകളും സോഷ്യൽ മീഡിയയിൽ താരം തന്നെ പങ്കുവെച്ചിട്ടുണ്ട്.