fraud

ബലാൽസംഗ പരാതിയിൽ റീൽസ് താരം ചിറയിൻകീഴ് സ്വദേശി വിനീതിനെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ സോഷ്യൽമീഡിയ ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്. 'സോഷ്യൽമീഡിയയിൽ മിന്നണതെല്ലാം പൊന്നല്ല' എന്ന പോസ്‌റ്റിലൂടെയാണ് പൊലീസ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധവേണമെന്ന് സൂചിപ്പിക്കുന്നത്. അപരിചിതമോ കൃത്രിമമെന്ന് തോന്നുന്നതോ ആയ പ്രൊഫൈലിലെ സൗഹൃദക്ഷണം കഴിവതും സ്വീകരിക്കരുതെന്ന മുന്നറിയിപ്പും പൊലീസ് നൽകുന്നു.

പൊലീസിലെ ജോലി രാജിവച്ച് ഒരു ചാനലിൽ ജോലി ചെയ്യുകയാണെന്നാണ് വിനീത് പലരോടും പറഞ്ഞിരുന്നത്. എന്നാൽ പ്ലസ് ടുവരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷം, അവർക്ക് വേറെ ആൾക്കാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പ്രതി നടിക്കും. തുടർന്ന് ഇയാൾക്ക് തന്നെ വിശ്വാസം വരാൻ വേണ്ടി, പെൺകുട്ടി ഇമെയിൽ, ഇൻസ്റ്റഗ്രാം ഐഡികളും പാസ്‌വേർഡുമടക്കം നൽകും. പിന്നെ ആ പെൺകുട്ടിയുടെ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യും. പിന്നീട് സമ്മർദം വഴി പെൺകുട്ടികൾക്ക് ഇയാൾ പറയുന്നത് അനുസരിക്കേണ്ടി വരികയായിരുന്നു പതിവ്.

പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ: