yogi-adityanath

ലക്നൗ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബെറിഞ്ഞ് കൊല്ലുമെന്ന് വാട്സ് ആപ്പിൽ ഭീഷണി,​ പൊലീസിന്റെ ടെക്സ്റ്റ് ഹെൽപ്പ് ലൈനിലാണ് സന്ദേശം ലഭിച്ചത്. അന്വേഷണത്തിൽ ഒരാൾക്കെതിരെ കേസെടുത്തു.

ഡയൽ 112 ഹെൽപ്പ് ലൈനിലെ വാട്സ് ആപ്പ് നമ്പരിൽ ഷാഹിദ് എന്നയാളാണ് സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരെ ബോംബെറിയുമെന്നായിരുന്നു ഭീഷണി. ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതികളെ പിടികൂടാൻ അന്വേഷണ സംഘം പിടികൂടാൻ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് സൈബർ സെല്ലും അന്വേഷണം തുടങ്ങിയതായും പൊലീസ് വ്യക്തമാക്കി.