p

കാഠ്മണ്ഡു : കൊവിഡ് കേസുകൾ ഗണ്യമായി ഉയരുന്നതിനിടെ ഇന്ത്യയിൽ നിന്നുള്ള സന്ദർശകർ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് നിറുത്തിവച്ച് നേപ്പാൾ. നേപ്പാളിൽ സന്ദർശനത്തിനെത്തിയ നാല് ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് പരിശോധനയിൽ കൊവിഡ് കണ്ടെത്തി. പടിഞ്ഞാറൻ നേപ്പാളിലെ ബയ്തദി ജില്ലയിലെ ഝുലാഘട്ട് ബോർഡർ പോയിന്റ് വഴിയാണ് ഇവർ നേപ്പാളിലേക്ക് പ്രവേശിച്ചത്.

ഇന്ത്യയിൽ നിന്നെത്തിയ നിരവധി നേപ്പാൾ പൗരന്മാരിലും കൊവിഡ് കണ്ടെത്തി. ഇന്നലെ 1,090 പുതിയ കേസുകളാണ് നേപ്പാളിൽ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 5,874 ആക്ടീവ് കേസുകളാണ് നേപ്പാളിൽ ഇപ്പോഴുള്ളത്.