whatsapp

കൊച്ചി: അനാവശ്യമെന്ന് തോന്നുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഇനി ധൈര്യമായി പുറത്തുകടക്കാം. എക്‌സിറ്റായ വിവരം അഡ്മിൻ മാത്രമേ അറിയൂ. ഉപഭോക്തൃ സൗഹൃദമായ പുത്തൻ ഫീച്ചർ വൈകാതെ ലഭ്യമാക്കുമെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കി.

'ഓൺലൈൻ" സ്‌റ്റാറ്റസ് എല്ലാവരിൽ നിന്നുമോ കോണ്ടാക്‌ടിലെ താത്പര്യമില്ലാത്തവരിൽ നിന്ന് മാത്രമോ മറച്ചുവയ്ക്കാനുള്ള ഫീച്ചറുമെത്തും. അയച്ചുകഴിഞ്ഞൊരു സന്ദേശം ഡിലീറ്റ് ചെയ്യാൻ (ഡിലീറ്റ് ഫോർ എവരിവൺ) ഇപ്പോൾ അയച്ചസമയം മുതൽ ഒരുമണിക്കൂറോളമേ കിട്ടൂ. ഡിലീറ്റ് ചെയ്യാനുള്ള സമയം വൈകാതെ രണ്ടുദിവസമായി ഉയർത്തുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്.

നിലവിൽ 'വ്യൂ വൺസ്" ആയി ഫോട്ടോകളും മറ്റും അയ്ക്കാമല്ലോ. ഇത് ചിലർ സ്ക്രീൻഷോട്ട് എടുക്കാറുണ്ട്. വ്യൂ വൺസ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് എടുക്കുന്നത് തടയുന്ന ഫീച്ചറും ഉടൻ അവതരിപ്പിക്കും.

ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യത ഉറപ്പാക്കാനാണ് മാറ്റങ്ങളെന്ന് ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മാതൃകമ്പനിയായ മെറ്റ പ്ളാറ്റ്‌ഫോംസിന്റെ ചെയർമാൻ മാർക്ക് സക്കർബർഗ് പറഞ്ഞു.