crimea

മോസ്കോ : ക്രൈമിയയിൽ നൊവൊഫെഡോറി‌വ്‌കയിൽ റഷ്യൻ മിലിട്ടറിയുടെ എയർബേസിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് വെടിമരുന്ന് പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. യുക്രെയിന്റെ ഭാഗമായിരുന്ന ക്രൈമിയ 2014ലാണ് റഷ്യ പിടിച്ചെടുത്തത്.