
ന്യൂഡൽഹി:ആർ.ജെ.ഡി മുൻ മുഖ്യമന്ത്രിയും ലാലു പ്രസാദിന്റെ ഭാര്യയുമായ റാബ്രി ദേവിയുടെ വസതി കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ രാഷ്ട്രീയ നീക്കങ്ങൾ.
പുതിയ സഖ്യകക്ഷികൾ ഇവിടെ യോഗം ചേർന്നാണ് പിന്തുണക്കത്തിൽ ഒപ്പിട്ട് നിതീഷിന് കൈമാറിയത്. മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ തേജസ്വി യാദവുമൊത്താണ് നിതീഷ് കുമാർ രാജ് ഭവനിലെത്തി ഗവർണർ ഭാഗു ചൗഹാനെ കണ്ടത്.
അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്ന ബി.ജെ.പി കേന്ദ്ര നേതൃത്വം ഡൽഹിയിൽ കോർ കമ്മിറ്റി യോഗം ചേർന്നു.
മുതിർന്ന നേതാക്കളായ സുശീൽ കുമാർ മോഡി, രവിശങ്കർ പ്രസാദ് തുടങ്ങിയവർ പാട്‌നയിലെത്തി.
പ്രതിപക്ഷത്തെ പ്രധാന കക്ഷിയായി മാറിയത് അവസരമായി കണ്ട് പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കാനും അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടം കൊയ്യാനുമാണ് ബി.ജെ.പി ആലോചിക്കുന്നത്.ലോക് സഭയിലേക്ക് നാല്പത് സീറ്റുകളുണ്ട്.പുതിയ മുന്നണിയെ പിളർത്തി അധികാരം പിടിക്കാനുള്ള ശ്രമം ഉണ്ടാവില്ല.