
ഡയറക്ടറേറ്റ് ജനറൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് എ.എസ്.ഐ, എച്ച്.സി തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ബി.എസ്.എഫിന്റെ ഔദ്യോഗിക സൈറ്റായ  rectt.bsf.gov.in വഴി അപേക്ഷിക്കാം. സെപ്തംബർ 6 ആണ്. ഒഴിവുള്ള 323 പോസ്റ്റുകളിലേക്കാണ് നിയമനം. മികച്ച ശമ്പള വേതനവ്യവസ്ഥകളുണ്ട്.
ഒഴിവുകൾ
എ.എസ്.ഐ (സ്റ്റെനോഗ്രാഫർ): 11 തസ്തികകൾ.എച്ച്. സി (മിനിസ്റ്റീരിയൽ): 312 പോസ്റ്റുകൾ എന്നിവയാണ്.
യോഗ്യത
തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ നിന്നോ ഇന്റർമീഡിയറ്റ് അല്ലെങ്കിൽ സീനിയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (10+2) പരീക്ഷ പാസായിരിക്കണം. ഉദ്യോഗാർത്ഥിയുടെ പ്രായപരിധി 18 വയസിനും 25 വയസിനും ഇടയിൽ ആയിരിക്കണം.
എഴുത്തുപരീക്ഷയും ശാരീരിക അളവ് പരിശോധനയുമാണ് ആദ്യഘട്ടം. എ.എസ്.ഐയ്ക്ക് ഷോർട്ട് ഹാന്റ് പരീക്ഷ ഉണ്ട്. അതോടൊപ്പം ടൈപ്പിംഗ് പരീക്ഷയുമുണ്ട്. ഡോക്യുമെന്റേഷനും മെഡിക്കൽ പരിശോധനയും ഇതോടൊപ്പമുണ്ടാകും. ഇങ്ങനെ രണ്ടുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്.
അപേക്ഷാഫീസ്
രണ്ട് തസ്തികകൾക്കും 100 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈൻ മോഡ് നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, യുപിഐ, വാലറ്റ് എന്നിവയിലൂടെയാണ് ഫീസ് അടയ്ക്കേണ്ടത്. ഫീസ് തിരികെ ലഭിക്കില്ല.