serena-williams

ന്യൂയോർക്ക്: പ്രൊഫഷണൽ ടെന്നിസിൽ നിന്ന് വിരമിക്കുന്നതിന്റെ സൂചനകൾ നൽകി അമേരിക്കൻ വനിതാ ടെന്നിസ് ഇതിഹാസം സെറീനാ വില്ല്യംസ്. ഒരു അന്താരാഷ്ട്ര മാഗസിന് നൽകിയ അഭിമുഖത്തിലാണ് സെറീന തന്റെ മനസ് തുറന്നത്. വിരമിക്കൽ എന്ന പദം താൻ ഇഷ്ടപ്പെടുന്നില്ലെന്നും എന്നാൽ ടെന്നിസിൽ നിന്നും വിട്ടുനിൽക്കാൻ താൻ ഉദ്ദേശിക്കുന്നതായും സെറീന പറഞ്ഞു.

ടെന്നിസിനെകാളും പ്രധാനമായ ചില കാര്യങ്ങൾ ഇപ്പോൾ തന്റെ ജീവിതത്തിലുണ്ടെന്നും അവയ്ക്കു വേണ്ടി സമയം കണ്ടെത്താനാണ് താൻ ഇത്തരത്തിലൊരു തീരുമാനത്തിലെത്തുന്നതെന്നും സെറീന വ്യക്തമാക്കി. കുടുംബത്തോടൊപ്പം സമയം കണ്ടെത്തുന്നതിന് വേണ്ടിയാണ് സെറീന ടെന്നിസിൽ നിന്നും വിരമിക്കുന്നതെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. പ്രസവത്തെ തുടർന്ന് കുറച്ചു കാലം ടെന്നിസിൽ നിന്ന് വിട്ടുനിന്ന് സെറീന ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. എന്നാൽ മകൾക്കും കുടുംബത്തിനും വേണ്ടി മതിയായ സമയം ചെലവഴിക്കാൻ തനിക്ക് സാധിക്കുന്നില്ലെന്ന് നേരത്തെയും സെറീന നിരവധി അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.

അടുത്ത് നടക്കാനിരിക്കുന്ന യു എസ് ഓപ്പണോടെ സെറീന വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. സ്വന്തം നാട്ടിൽ നടക്കുന്ന ഗ്രാൻഡ്സ്ലാം ആയതിനാൽ തന്നെ അതിൽ വിജയിക്കാൻ താൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും എന്നാൽ അതിനു ശേഷം മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും സെറീന വ്യക്തമാക്കി.

View this post on Instagram

A post shared by Serena Williams (@serenawilliams)