
തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള ചെന്നൈ താരാമാണി എം.ജി.ആർ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു. നാലുവർഷത്തെ ബാച്ചിലർ ഒഫ് വിഷ്വൽ ആർട്സ് പ്രോഗ്രാം പ്രവേശനമാണിത്. 
ആറ് സ്പെഷ്യലൈസേഷനുകളിലുള്ള ബാച്ചിലർ ഒഫ് വിഷ്വൽ ആർട്സ് പ്രോഗ്രാമിലേക്കാണ് ഈ വർഷം പ്രവേശനം നൽകുന്നത്. ഓഡിയോഗ്രഫി, ബാച്ചിലർ ഒഫ് വിഷ്വൽ ആർട്സ് ഡയറക്ഷൻ ആൻഡ് സ്ക്രീൻ പ്ളേ റൈറ്റിംഗ്, സിനിമാട്ടോഗ്രഫി, ഡിജിറ്റൽ ഇന്റർമീഡിയറ്റ്, ഫിലിം എഡിറ്റിംഗ്, ആനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ് എന്നിവയാണ് സ്പെഷ്യലൈസേഷനുകൾ.
പ്ളസ്ടുവാണ് പ്രവേശനയോഗ്യത. പട്ടികവിഭാഗക്കാർ യോഗ്യതാപരീക്ഷ ജയിച്ചിരുന്നാൽ മതി. എന്നാൽ മറ്റുള്ളവർ യോഗ്യതാപരീക്ഷയിൽ 40 ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം. 24 വയസാണ് ഉയർന്ന പ്രായപരിധി. പട്ടികവിഭാഗക്കാർക്ക് 26 വയസ്. അപേക്ഷാഫോമിനും പ്രോസ്പെക്ടസിനും http://www.tn.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. അവസാന തീയതി ആഗസ്റ്റ് 12