ന്നീ ഒഴിവുകളാണുള്ളത്. എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയിലൂടെയാണ് നിയമനം. പത്താം ക്ളാസും അംഗീകൃതസ്ഥാപനത്തിൽ നിന്നുള്ള സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് സർട്ടിഫിക്കറ്റും വേണം. പ്രവൃത്തിപരിചയം അഭികാമ്യമാണ്. 18-27 പ്രായപരിധിയുള്ളവർക്ക് അപേക്ഷിക്കാം. വാഷർമാന്‍ പത്താം ക്ളാസാണ് യോഗ്യത. വയസ് 18-25 വരെ.
നിശ്ചിതമാതൃകയിലുള്ള അപേക്ഷയാണ് അയക്കേണ്ടത്. അതോടൊപ്പം വിദ്യാഭ്യാസയോഗ്യത, ജാതി, പ്രവൃത്തി പരിചയം, സംവരണം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളായും മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോകൾ സാക്ഷ്യപ്പെടുത്തിയും അയക്കണം. ജനനസർട്ടിഫിക്കറ്റ്, ഡൊമസ്റ്റിക്ക് സർട്ടിഫിക്കറ്റ്, പൗരത്വസർട്ടിഫിക്കറ്റ്, പാസ്പോർട്ട്, പെർമനന്റ് റെസിഡന്റ് സർട്ടിഫിക്കറ്റ് എന്നിവയിൽ ഒന്നിന്റെ പകർപ്പ് വയ്ക്കണം.
ഫീസായി കമാൻഡന്റ്, കമാൻഡ് ഹോസ്പിറ്റൽ (സെൻട്രൽ കമാൻഡ് ), ലക്നൗ, എന്ന പേരിലെടുത്ത നൂറുരൂപയുടെ പോസ്റ്റർ ഓർഡർ, ഡിഡി അപേക്ഷയിൽ ഉൾപ്പെടുത്തണം. അപേക്ഷാഫോം ഇംഗ്ളീഷിലോ ഹിന്ദിയിലോ പൂരിപ്പിക്കാം. Commandant, Command Hospital (Central Command, Lucknow- 226002) എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റായോ രജിസ്റ്റേഡായോ അപേക്ഷ അയാം. തസ്തികയുടെ പേര് കവറിന് പുറത്ത് വ്യക്തമാക്കണം. വ്യത്യസ്ത തസ്തികകളിൽ രണ്ടു കവറായി അയക്കണം. അവസാന തീയതി സെപ്തംബർ 12