
വിദേശ പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളിൽ കൂടുതൽ പേരും ഉപരിപഠനത്തിനും തൊഴിലിനും വേണ്ടി കണ്ടെത്തുന്ന രാജ്യം ജർമ്മനിയാണ്! ജർമ്മനിയിലെ പബ്ലിക്ക് സർവ്വകലാശാലകളിൽ ഫീസ് നിരക്ക് താരതമ്യേന കുറവാണ്. ജർമ്മനിയിൽ 2014ൽ ട്യൂഷൻ ഫീസ് ഒഴിവാക്കിയിരുന്നെങ്കിലും, 2017 ൽ യൂറോപ്പ്യൻ രാജ്യങ്ങളിൽപ്പെടാത്തവർക്ക് ട്യൂഷൻ ഫീസ് ഏർപ്പെടുത്തിയിരുന്നു.
ബിരുദ, ബിരുദാനന്തര പഠനത്തിനാണ് ഇന്ത്യയിൽ വിദ്യാർത്ഥികൾ കൂടുതലായും ജർമ്മനിയിലെത്തുന്നത്. എം.എസ്, എം.എ, എം.ബി.എ. പഠനത്തിനാണ് ഇന്ത്യയിൽ നിന്നുള്ള ബിരുദധാരികൾ ജർമ്മനിയിലെത്തുന്നത്. ആരോഗ്യമേഖലയിലെ പ്രൊഫഷണൽ കോഴ്സുകളായ നഴ്സിംഗ്, ബയോമെഡിക്കൽ സാങ്കേതിക വിദ്യ, പാരാമെഡിക്കൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്കും, എഞ്ചിനീയറിംഗ് ബിരുദധാരികൾക്കും ജർമ്മനിയിൽ മികച്ച അവസരങ്ങളുണ്ട്. കൂടാതെ ഡോക്ടറൽ പഠനം, ഇന്റേൺഷിപ്പ്, ഹ്രസ്വകാല പരിശീലനം എന്നിവയ്ക്കും ജർമ്മൻ സർവ്വകലാശാലകൾ മികവുറ്റവയാണ്.
ജർമ്മനിയിൽ ഉപരിപഠനം, തൊഴിൽ എന്നിവയ്ക്ക് ജർമ്മൻ ഭാഷാ പ്രാവീണ്യം അത്യന്താപേക്ഷിതമാണ്. സർവകലാശാലകളിൽ അഡ്മിഷന് ജർമ്മൻ പ്രവീണ്യ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
യൂറോപ്പ്യൻ ഭാഷാ ഫ്രെയിം വർക്കിൽ ജർമ്മൻ ഭാഷാപ്രാവീണ്യം 6 തലങ്ങളിലാണ്. A1, A2,B1,B2, C1, C2. A1 ആണ് ഏറ്റവും കുറഞ്ഞ നിലവാരം. C2 മികച്ച നിലവാരത്തിലുള്ള ജർമ്മൻ ഭാഷാ പ്രാവീണ്യമാണ്. 
ജർമ്മൻ ഭാഷയോടൊപ്പം ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ IELTSഉം 7/9 ബാൻഡോടെ ജർമ്മനിയിൽ ആവശ്യമാണ്. അപ്പർ ഇന്റർമീഡിയേറ്റ് നിലവാരമാണ് B1,B2.
ജർമ്മനിയിൽ ഉപരിപഠനത്തിന് A1/A2 നിലവാരം മതിയാകും. എന്നാൽ തൊഴിലിന് B1/B2 എങ്കിലും വേണം. എൻജിനിയറിംഗ് മേഖലയിൽ C1/C2 നിഷ്കർഷിക്കുന്നവരുമുണ്ട്.
A1/ A2 ഫൗണ്ടേഷൻ നിലവാരം പൂർത്തിയാക്കി ജർമ്മൻ സർവ്വകലാശാലകളിൽ പ്രവേശനം ലഭിച്ചാൽ ജർമ്മനിയിൽ നിന്ന് നടത്തുന്ന BSH/BSD പരീക്ഷയെഴുതി ഉയർന്ന നിലവാരത്തിലെത്തുന്നത് ജർമ്മൻ ഭാഷാ പ്രാവീണ്യം വർദ്ധിപ്പിയ്ക്കാനും, കോഴ്സ് പൂർത്തിയാക്കിയശേഷം തൊഴിൽ ലഭിക്കാനും ഉപകരിക്കും. എന്നാൽ വർദ്ധിച്ച ആവശ്യം നേരിടുന്ന ആരോഗ്യ മേഖലയിൽ A1/ A2 ജർമ്മൻ നിലവാരമുള്ളവരെയും പരിഗണിക്കാറുണ്ട്. DSH, Test Daf, GDs, DSD, എന്നിവ ജർമ്മനിയിൽ നിന്ന് തൊഴിലിനു വേണ്ടി ചെയ്യാവുന്ന ഭാഷാ പ്രാവീണ്യ ടെസ്റ്റുകളാണ്. ഇംഗ്ലീഷ് ഭാഷയിൽ പഠിക്കാൻ LELTS , TOEFL ജർമ്മനിയിൽ A1/ A2 സർട്ടിഫിക്കേഷൻ നിലവാരവും ഇന്ത്യയിൽ നിന്ന് ലഭിച്ചിരിക്കണം. ജർമ്മൻ ഭാഷ പഠിക്കാൻ നിരവധി ഓൺലൈൻ കോച്ചിംഗ് കേന്ദ്രങ്ങൾ രാജ്യത്തുണ്ട്. കേരളത്തിൽ എല്ലാ ജില്ലകളിലും ജർമ്മൻ ഭാഷാ പഠനകേന്ദ്രങ്ങളുണ്ട്. നിരവധി സായാഹ്ന പഠനകേന്ദ്രങ്ങളുണ്ട്. ആറു മാസംകൊണ്ട് പ്രാഥമിക നിലവാരത്തിലെത്താം.
ജർമ്മനിയിൽ സ്കിൽ വികസനത്തിന് മുന്തിയ പരിഗണന നൽകി വരുന്നു. ഓട്ടമേഷൻ, റോബോട്ടിക്സ്, ഹൈബ്രിഡ് സിസ്റ്റംസ്, സപ്ലൈ ചെയിൻ, ഡാറ്റാ സയൻസ്, എംബഡഡ്ഡ് സിസ്റ്റംസ്, കമ്മ്യൂണിക്കേഷൻ, സുസ്ഥിര സാങ്കേതിക വിദ്യ, ഫുഡ് എഞ്ചിനീയറിംഗ്, എയ്റോനോട്ടിക്കൽ സയൻസ്, ബയോമെഡിക്കൽ എൻജിനിയറിംഗ്, ആട്ടോമൊബൈൽ എൻജിനിയറിംഗ്, എൻജിനിയറിംഗ് എന്നിവയിൽ ഏറെ ഉപരിപഠന, തൊഴിൽ സാധ്യതകളുണ്ട്.
ജർമ്മനിയിൽ 45 ഓളം സർവ്വകലാശാലകളുണ്ട്. ഇവയുടെ QS ലോകറാങ്കിംഗ് വിലയിരുത്താം. മ്യൂണിക്ക്, ബർലിൻ എന്നീ നഗരങ്ങളിലാണ് മികച്ച് 10 സർവ്വകലാശാലകളുള്ളത്. ജർമ്മനിയിൽ സ്ക്കിൽ വികസനം ലക്ഷ്യമിട്ട സ്ഥാപനങ്ങളാണ് ഫഷോഷൂലൻ (Fachchochchulen) ജർമ്മനിയിലെ ഉപരിപഠനം പ്രോത്സാഹിപ്പിക്കുന്ന ഏജൻസിയാണ് ഡാഡ് ജർമ്മനി. ഡാഡ് ജർമ്മനിയ്ക്ക് ഇന്ത്യയിൽ ഓഫീസുകളുണ്ട്.
www.daad.de, www,daad.in എന്നിവയിൽ നിന്നും കൂടുതൽ വിവരങ്ങളറിയാം. ജർമ്മൻ ഭാഷ പഠിക്കാൻ www.udemy.com, www,urbanpro.com എന്നിവ സന്ദർശിക്കാം. Schoenstatt Acadamy കൊട്ടേക്കാട്, IML Academy തൃശൂർ, COCMO Centre തിരുവനന്തപുരം, Winspise Academy കൊച്ചി, മെഡിസിറ്റി ഇന്റർനാഷണൽ അക്കാഡമി എന്നിവ പ്രധാനപ്പെട്ട കേരളത്തിലെ കോച്ചിംഗ് കേന്ദ്രങ്ങളാണ്.