kk

കോഴിക്കോട്: കോഴിക്കോട് പന്തിരിക്കരിയിൽ സ്വർണക്കടത്ത് സംഘം ഇർഷാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ. വയനാട് മേപ്പാടി സ്വദേശികളാ മുബഷീർ,​ ഹിബാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇർഷാദിനെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ചവരാണ് ഇവരെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം ഒൻപതായി.അതേസമയം കേസിലെ മുഖ്യപ്രതിയായ സ്വാലിഹിനെതിരെ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിലാണ് പുതിയ കേസ്. യുവാവിന്റെ ഭാര്യയായ പത്തനംതിട്ട സ്വദേശിനിയാണ് പരാതി നൽകിയത്. കോഴിക്കോട് പെരുവണ്ണാംമുഴി പൊലീസാണ് കേസെടുത്തിരിക്കുന്നത്.