kk

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക‌ഞ്ചാവ് ഉപയോഗിക്കാൻ സോഷ്യൽ മീഡിയയിലൂടെ ക്ഷണിച്ച വ്ലോഗർ ഫ്രാൻസിസ് നെവിനെ പൊലീസ് ഇന്ന് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം വ്ലോഗറും പെൺകുട്ടിയുമായി നടത്തിയ സംഭാഷണം വൈറലായതോടെ എക്ലൈസ് വീട്ടിലെത്തി പരിശോധന നടത്തി പിടികൂടികയായിരുന്നു.

കഞ്ചാവ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് പ്രചരിച്ചത്. പിന്നാലെയാണ് എക്സൈസും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. നീ പൊകയടി ഉണ്ടോയെന്ന് ഫ്രാൻസീസ് ചോദിക്കുമ്പോൾ ഇപ്പോ ബോങ്ങ് ഒക്കെ അടിച്ചു നടക്കുന്നു വേറെ എന്തുപരിപാടി എന്ന് പെൺകുട്ടി പറയുന്നു. ഗോ ഗ്രീൻ അത് പച്ചക്കറിയാണ്. ഞാൻ 24 മണിക്കൂറും അടിയാണ്. നാട്ടിൽ വന്നിട്ട് ഒന്നിച്ച് അടിക്കാം.' എന്നാണ് ഇയാൾ വീഡിയോയിൽ പെൺകുട്ടിയോട് പറയുന്നത്. സാധനമൊന്നും കിട്ടാനില്ലെന്ന് പെൺകുട്ടി പറയുമ്പോൾ ഫോർട്ട് കൊച്ചി വരെ കയറാൻ പറ്റോ, അല്ലെങ്കിൽ കോതമംഗലം വരെ പോകാൻ പറ്റോ എന്നും ഇയാൾ വീഡിയോയിൽ ചോദിക്കുന്നുണ്ട്. കഞ്ചാവ് കേസിൽ ജയിലിലായിരുന്നുവെന്നും പെൺകുട്ടി പറയുന്നുണ്ട്

പെൺകുട്ടിയും ഫ്രാണസിസ് നെവിനും തമ്മിലുള്ള സംഭാഷണം ഇങ്ങനെ:

വ്ളോഗര്‍: പൊകയടി ഉണ്ടോ നീ.

പെണ്‍കുട്ടി: ഓ ഉണ്ട്. വ്ളോഗര്‍: എന്റെ ദൈവമേ. പൊളിച്ചടീ, പൊളിച്ച്. ഗോ ഗ്രീൻ ഗോ ഗ്രീൻ, എല്ലാ ദിവസവും അടിക്കോ

.പെൺകുട്ടി: പിന്നല്ല. ഓ അടിക്കും അടിക്കും.

വ്ളോഗർ: കൂട്ടുകാരത്തികളൂടെ ഒപ്പമോ അതോ കൂട്ടുകാരന്മാരുടെ കൂടെയാണോ അടിക്കണേ. അമ്മ വഴക്കുപറയോ.

പെൺകുട്ടി: പറഞ്ഞോട്ടെ, നോ മൈൻഡ്.

വ്ളോഗർ: ആ പച്ചക്കറിയാണിത്, വെജിറ്റബിളാണ്. സിഗരറ്റ് വലിക്കരുത് ട്ടാ.

പെൺകുട്ടി: സിഗരറ്റ് വലിക്കാറില്ല മച്ചാനേ, നിറുത്തി. വ്ളോഗര്‍: സിഗരറ്റ് വലിക്കരുത് ട്ടാ, സിഗരറ്റ് വലിക്കുന്നത് കണ്ടാൽ നാട്ടിൽ വെച്ച് കണ്ടാൽ തലയ്ക്കിട്ട് കൊട്ടും ഞാൻ, നാട്ടിൽ വരുമ്പോ ഒരുമിച്ചിരുന്ന് അടിക്കാം, ഞാന്‍ 24 മണിക്കൂറും അടിയാണ്.

പെണ്‍കുട്ടി: നമുക്ക് സാധനം കിട്ടാനില്ലടേ. പൈസയുണ്ടെങ്കിലും കിട്ടാനില്ല. ഇവിടെയൊക്കെ ലോക്കൽസാ.

വ്ളോഗർ: ഫോര്‍ട്ട് കൊച്ചി വരെ കയറാൻ പറ്റോ, അല്ലെങ്കിൽ കോതമംഗലം വരെ പോകാൻ പറ്റോ.

പെൺകുട്ടി: മൂന്നുമാസമായി വീട്ടിൽനിന്ന് ഇറങ്ങിപ്പോയിട്ട്. ഇന്നലെയാ വന്നത്. കണ്ണൂരായിരുന്നു, വീട്ടിൽ കയറ്റുന്നില്ല.

വ്ളോഗർ: അവിടെ എന്താ പരിപാടി..പെൺകുട്ടി: വേറെ എന്ത് പരിപാടി. ഇതുതന്നെ പരിപാടി. ചങ്ങായിമാരൊപ്പം പോയത്.

വ്ളോഗർ: ഓ പാക്ക് ഇറക്കി വില്‍ക്കണ പരിപാടി, സെയിൽ.

പെൺകുട്ടി: ഓ അതൊന്നും ഇല്ലടേ.വ്ളോഗർ: ആ പരിപാടി ഒന്നും വേണ്ടട്ടാ, ആ പരിപാടി ഉണ്ടെങ്കിൽ നമ്മൾ അകത്താവും.

പെൺകുട്ടി: നമ്മൾ ജയിലിലായിരുന്നു. ഈ പരിപാടി തന്നെ. എനിക്കൊന്നും അറിയില്ലായിരുന്നു. ചങ്ങായിന്റെ ഒപ്പം പോയതാ. കുടുങ്ങിയത് ഞാനായി.

വ്ളോഗർ: എത്ര ദിവസം ജയിലിൽ കിടന്ന്.

പെൺകുട്ടി: പപ്പ ഇറക്കി, പപ്പ ആർമിയാ. വേഗം ഇറക്കി. പക്ഷേ, ഇപ്പോ വീട്ടിൽ ആരും മിണ്ടണില്ല. അതാണ് സീൻ. പോയി പണി നോക്കട്ടെ അവര്‍.

നീ പൊകയടി ഉണ്ടോയെന്ന് ഫ്രാന്‍സിസ് ചോദിക്കുമ്പോള്‍ 'ഇപ്പോ ബോങ് ഒക്കെ അടിച്ചുനടക്കുന്നു, വേറെ എന്ത് പരിപാടി' എന്നായിരുന്നു വീഡിയോയില്‍ പെണ്‍കുട്ടിയുടെ മറുപടി. 'അത് പൊളിച്ചു. ഗോ ഗ്രീന്‍ അത് പച്ചക്കറിയാണ്. ഞാന്‍ 24 മണിക്കൂറും അടിയാണ്. നാട്ടില്‍ വന്നിട്ട് ഒന്നിച്ച് അടിക്കാം.' എന്നാണ് ഇയാള്‍ നല്‍കുന്ന മറുപടി. സാധനമൊന്നും കിട്ടാനില്ലെന്ന് പെണ്‍കുട്ടി പറയുമ്പോള്‍ ഫോര്‍ട്ട് കൊച്ചി വരെ കയറാന്‍ പറ്റോ, അല്ലെങ്കില്‍ കോതമംഗലം വരെ പോകാന്‍ പറ്റോ എന്നും ഇയാള്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്.

കഞ്ചാവ് ഉപയോഗിക്കുന്നത് സംബന്ധിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി സംഭാഷണം നടത്തിയത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് വ്‌ളോഗര്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിനെ പൊലീസ് പിടികൂടിയത്. കഞ്ചാവ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് പ്രചരിച്ചത്. പിന്നാലെയാണ് എക്സൈസും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. നീ പൊകയടി ഉണ്ടോയെന്ന് ഫ്രാന്‍സിസ് ചോദിക്കുമ്പോള്‍ 'ഇപ്പോ ബോങ് ഒക്കെ അടിച്ചുനടക്കുന്നു, വേറെ എന്ത് പരിപാടി' എന്നായിരുന്നു വീഡിയോയില്‍ പെണ്‍കുട്ടിയുടെ മറുപടി. 'അത് പൊളിച്ചു. ഗോ ഗ്രീന്‍ അത് പച്ചക്കറിയാണ്. ഞാന്‍ 24 മണിക്കൂറും അടിയാണ്. നാട്ടില്‍ വന്നിട്ട് ഒന്നിച്ച് അടിക്കാം.' എന്നാണ് ഇയാള്‍ നല്‍കുന്ന മറുപടി. സാധനമൊന്നും കിട്ടാനില്ലെന്ന് പെണ്‍കുട്ടി പറയുമ്പോള്‍ ഫോര്‍ട്ട് കൊച്ചി വരെ കയറാന്‍ പറ്റോ, അല്ലെങ്കില്‍ കോതമംഗലം വരെ പോകാന്‍ പറ്റോ എന്നും ഇയാള്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്.