
വിഴിഞ്ഞത്തെ മീൻപിടിത്ത കാഴ്ചകൾ കാണാൻ വിദേശിയായ അമ്മയും മകനും. ഫ്രാൻസിൽ നിന്ന് കോവളത്ത് ആയുർവേദ ചികിത്സയ്ക്ക് എത്തിയ 72 കാരിയായ ലോറയും മകൻ ഡേവിഡുമാണ് ദിവസവും വൈകിട്ട് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് എത്തുന്നത്. കല്ലൻ കണവയുടെ വലിപ്പം കണ്ട് കൈയിൽ എടുത്തു നോക്കി. റിട്ട. അദ്ധ്യാപികയായ ലോറ ഏഴ് വർഷമായി പതിവായുള്ള ആയുർവേദ ചികിത്സയ്ക്ക് കോവളത്ത് എത്തും.
മകൻ ഇത് രണ്ടാം തവണയാണ് എത്തുന്നത്. മാംസാഹാരം കഴിക്കാറില്ല. മത്സ്യമാണ് ഇഷ്ടമെന്ന് ഇവർ പറഞ്ഞു. ആഴ്ചയിൽ ഒരിക്കൽ ആവശ്യമുള്ള മത്സ്യം വാങ്ങി സൂക്ഷിക്കും. എന്നാൽ പതിവായി മീൻ കാഴ്ചകൾ കാണാൻ വിഴിഞ്ഞം തീരത്തെത്തും.