
മക്കൾക്ക് കളിക്കാൻ പല തരത്തിലുള്ള കളിപ്പാട്ടങ്ങൾ രക്ഷിതാക്കൾ വാങ്ങിച്ചുകൊടുക്കാറുണ്ട്. സ്വന്തം കുട്ടികൾക്കായി "തീ തുപ്പുന്ന" കളിപ്പാട്ടമുണ്ടാക്കിക്കൊടുത്തിരിക്കുകയാണ് കാനഡക്കാരനായ ഡാനിയൽ ഹാഷിമോട്ടോ എന്നയാൾ.
തീതുപ്പുന്നതായി തോന്നിക്കുന്ന കളിപ്പാട്ടം കൊണ്ട് കളിക്കുന്ന കുട്ടികളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. തീ പോലെ തോന്നിക്കുന്ന ഓറഞ്ച് തുണിയാണ് പുറത്തേക്ക് വരുന്നത്. ട്വിറ്ററിലാണ് ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.
ഇതേ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു വീഡിയോ സമൂഹമാദ്ധ്യമങ്ങളെ അമ്പരപ്പിക്കുകയാണ്. ആദ്യത്തെ വീഡിയോയിൽ തീയ്ക്ക് പകരം തുണിയാണെങ്കിൽ രണ്ടാമത്തെ വീഡിയോയിൽ തീ തന്നെയാണ് വരുന്നത്. വീഡിയോ എഡിറ്റർ കൂടിയായ ഡാനിയൽ ഹാഷിമോട്ടോ എഡിറ്റ് ചെയ്തതാണിത്. എന്നാൽ ആദ്യം കാണുമ്പോൾ കുട്ടികൾ തീ കൊണ്ട് കളിക്കുന്നതായിട്ടേ തോന്നുകയുള്ളൂ.
— ActionMovieDad (@ActionMovieKid) August 6, 2022
Kids and their imaginations. pic.twitter.com/neX2MJzdpP
— ActionMovieDad (@ActionMovieKid) August 16, 2021