tur-dal

സാമ്പാർ ഇല്ലാതെ എന്ത് ഓണസദ്യ, പ്രഭാത ഭക്ഷണത്തിനും ഇഡലിയോ ദോശയോ കഴിക്കണമെങ്കിലും മലയാളിക്ക് സാമ്പാർ നിർബന്ധമാണ്. എന്നാൽ സാമ്പാറിന് കൊഴുപ്പുണ്ടാക്കുന്ന തുവരൻ പരിപ്പിന്റെ വില റോക്കറ്റിലേറിയാണ് കുതിക്കുന്നത്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഗുണമേന്മയുള്ള പരിപ്പിന്റെ വില 97 രൂപയിൽ നിന്ന് 115 രൂപയായി ഉയർന്നിരുന്നു. ഇനിയും വില കുതിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കനത്തമഴയിൽ വിളനാശമുണ്ടായതാണ് തുവരൻ പരിപ്പിന്റെ വില കുതിക്കാൻ കാരണം.

ഇതിന് പുറമേ ഈ വർഷം ഖാരിഫ് സീസണിൽ തുവരൻ പരിപ്പ് കൃഷിയുടെ വിസ്തൃതിയിലും കുറവുണ്ടായി. കൃഷി മന്ത്രാലയം പുറത്തുവിട്ട കണക്കിൽ മുൻവർഷത്തെ അപേക്ഷിച്ച് 4.6 ശതമാനം കുറവ് വിസ്തൃതിയിലാണ് കൃഷി നടന്നത്.


പ്രതികൂല കാലാവസ്ഥ കൂടിയായതോടെ വില കത്തിക്കയറുകയായിരുന്നു. കർഷകർ പരിപ്പ് കൃഷിയിൽ നിന്നും സോയാബീനിലേക്ക് മാറിയതും തിരിച്ചടിയായി. വിലക്കയറ്റം തടയാൻ വിദേശത്ത് നിന്നും ഇറക്കുമതി വർദ്ധിപ്പിക്കുവാനും നീക്കമുണ്ട്.