pic

ഏഥൻസ് : ഈജിയൻ കടലിൽ ഗ്രീക്ക് ദ്വീപായ കാർപത്തോസിന് സമീപം അനധികൃത കുടിയേറ്റക്കാരുമായി പോവുകയായിരുന്ന ബോട്ട് മുങ്ങി 50 പേരെ കാണാനില്ല. ബോട്ടിൽ 80ഓളം പേരുണ്ടായിരുന്നതായാണ് വിവരം. 29 പേരെ ഇന്നലെ രക്ഷിച്ചെന്ന് ഗ്രീക്ക് കോസ്റ്റ് ഗാർഡ് അറിയിച്ചു. രക്ഷപ്പെട്ടവർ അഫ്ഗാൻ, ഇറാഖ്, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നാണ് വിവരം. ചൊവ്വാഴ്ച തുർക്കിയെയിൽ നിന്ന് ഇറ്റലിയിലേക്ക് തിരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. തെക്കൻ ഈജിയൻ കടലിലുണ്ടായിരുന്ന നാല് കപ്പലുകളും ഗ്രീക്ക് കോസ്റ്റ് ഗാർഡിന്റെ രണ്ട് പട്രോളിംഗ് ബോട്ടുകളും ഗ്രീക്ക് എയർഫോഴ്സും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലുള്ള ശക്തമായ കാറ്റ് രക്ഷാപ്രവർത്തനത്തിന് തടസമായി.