kumud-bhai-raman

വർക്കല: കുമുദ് ബായ് രാമൻ നിര്യാതയായി. 84 വയസായിരുന്നു. ഇന്ന് പുലർച്ചെ വർക്കലയിലെ വീട്ടിലായിരുന്നു മരണം. ഭർത്താവിനൊപ്പം 1975ൽ യുകെയിലെത്തിയ കുമുദ് ബായ് ക്രോയിഡോണിലെ ജയിംസ്‌പാർക്കിൽ ഏറെ വർഷം താമസിച്ചു. തുടർന്ന് നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു.

വിജയകുമാരി, മണിലാൽ, ഷാജി, സജി എന്നിവരാണ് മക്കൾ. ദേവരാജൻ, സുരേഷ്, ഷാ, മീന എന്നിവർ മരുമക്കളാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് മരണാനന്തരച്ചടങ്ങുകൾ നടത്തുകയെന്ന് ബന്ധുക്കൾ അറിയിച്ചു. ഇലകമണിലുള്ള തറവാട്ടു വീട്ടിലാണ് അന്ത്യകർമ്മങ്ങൾ നടക്കുക. കെ സി ഡബ്യു എ ആദരാഞ്ജലികൾ അർപ്പിച്ചു.

കൂടുതൽ വിവരങ്ങൾക്ക്, മണിലാൽ- 8086054357