
കുട്ടി ഏത് കോളേജിലാ... ഇപ്പോഴും സൂപ്പർ ഹിറ്റായി ഓടുന്ന ഈ സോപ്പിന്റെ പരസ്യവാചകത്തിലെ വാക്കുകൾ ചോദിക്കാൻ പറ്റുന്ന ഒരാൾ ഉണ്ട്, ചർമ്മം കണ്ടാൽ അല്ല ബാസ്‌ക്കറ്റ് ബോൾ കളിക്കുന്നതിലെ കേളീമികവു കണ്ടാണ് ആരും ആൻഡ്രിയ ഗാർസിയ ലോപ്പസ് എന്ന 71 കാരിയോട് ഈ ചോദ്യം ചോദിക്കേണ്ടത്. സൂപ്പർസ്റ്റാർ' എന്നാണ് അമ്മൂമ്മയെ ചിലർ വിളിക്കുന്നത്.
മെക്സിക്കോയിലെ ഓക്സാക്കയിലെ സാൻ എസ്‌റ്റൈബാൻ അറ്റാറ്റ്ലാഹുക്ക എന്ന ചെറുപട്ടണത്തിൽ താമസിക്കുന്ന 71 കാരിയായ ആൻഡ്രിയ ഗാർസിയ ലോപ്പസ് കൊച്ചുമക്കളുടെ കളി ഗാലറിയിലിരുന്ന് കാണാൻ ആഗ്രഹിക്കുന്നില്ല. അതിശയകരമായ കഴിവുകൾ കൊണ്ട് അവർ ബാസ്‌ക്കറ്റ്‌ബോൾ കോർട്ടിൽ ആറാടുകയാണ്. പ്രചരിക്കുന്ന വീഡിയോയിൽ ആൻഡ്രിയ ബോൾ ഡ്രിബ്ലിംഗ് ചെയ്യുന്നതും, പാസ് നൽകുന്നതും അതിമനോഹരമായിട്ടാണ്. എതിരാളിയെ വളരെ ഭംഗിയായി കബളിപ്പിച്ച് പോയിന്റുകൾ നേടുന്നതും വീഡിയോയിൽ കാണാം.
ഇവർ സ്‌പോർട്സ് താരം മാത്രമല്ല ഒരു കരകൗശല വിദഗ്ദ്ധകൂടിയാണ്. പത്ത് ലക്ഷത്തോളം പേരാണ് ചെറുമകൻ പോസ്റ്റ് ചെയ്ത ആൻഡ്രിയയുടെ വീഡിയോ കണ്ടത്.