
ബോളിവുഡ് താരം മൗനി റായ് ഭർത്താവ് സൂരജ് നമ്പ്യാർക്ക് ജന്മദിനാശംസ നേർന്നു സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. എന്റെ ജീവിതത്തിന്റെ തിളക്കത്തിന്, ലോകത്തിലെ ഏറ്റവും മികച്ച ആലിംഗനങ്ങളും ചുംബനങ്ങളും നൽകുന്നവന് ജന്മദിനാശാംസകൾ എന്നാണ് സൂരജിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മൗനി കുറിച്ചത്. നാഗകന്യക എന്ന പേരിൽ എത്തിയ സീരിയലിലൂടെ മലയാളത്തിനും പരിചിതയാണ് മൗനി. നാഗകന്യകയുടെ വേഷമാണ് മൗനി അവതരിപ്പിച്ചത്. അക്ഷയ്‌കുമാർ നായകനായ ഗോൾഡിൽ അഭിനയിച്ച മൗനി കെ.ജി.എഫിന്റെ ഹിന്ദി റീമേക്കിൽ ഐറ്റം ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റോമിയോ അക്‌ബർ , വാൾട്ടർ, മെയ്ഡ് ഇൻ ചൈന എന്നിവയാണ് മറ്റു ചിത്രങ്ങൾ. രൺബീർ, ആലിയ, അമിതാഭ്, ഡിംപിൾ കപാഡിയ ചിത്രം ബ്രഹ്മാസ്ത്രയിലും അഭിനയിച്ചു. മൗനിയുടെ ഭർത്താവ് സൂരജ് നമ്പ്യാർമലയാളിയാണ്.