gg

മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ നടനാണ് തെന്നിന്ത്യൻ താരം ഗുരു സോമസുന്ദരം. മിന്നൽ മുരളിക്കു ശേഷം നിരവധി ചിത്രങ്ങളിൽ മലയാളത്തിൽ അഭിനയിച്ചു.ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാംമുറ എന്നചിത്രത്തിൽ ഇതാദ്യമായി ഗുരു സോമസുന്ദരം ഡബ്ബ് ചെയ്തു. മലയാളഭാഷ വായിക്കാൻ പഠിച്ചശേഷം ചിത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നു. മലയാള സിനിമകളിൽ കൂടുതൽ മികവോടെ അഭിനയിക്കാൻ കാട്ടുന്ന ആത്മാർത്ഥതയ്ക്ക് കൈയടി നൽകുകയാണ് പ്രേക്ഷകർ. ബിജു മേനോൻ നായകവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ദിവ്യപിള്ള, ശാന്തിപ്രിയ എന്നിവരാണ് നായികമാർ. ഷീലു എബ്രഹാം,സുരഭി സന്തോഷ്,അലൻസിയർ,പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റു താരങ്ങൾ.സൂരജ് വി. ദേവ് രചന നിർവഹിക്കുന്നു. ലോകനാഥൻ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.