ജോസി ജോസഫ് കഥ, തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒറ്റയ്ക്ക് തുഴയുന്ന ദൂരങ്ങൾ എന്ന ചിത്രത്തിൽ ഷോബി തിലകൻ നായകൻ. ശ്രീലക്ഷ്മി, ശൈലജ .പി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓണും പച്ചാളം ഗൂഡ്നെസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ഹാളി. നടന്നു. ഛായാഗ്രാഹകൻ സണ്ണി ജോസഫ് ആണ് സ്വിച്ച്ഓണ നിർവഹിച്ചത്. ആർ ജി ബി മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരുൺ ശിവൻ നിർവഹിക്കുന്നു. സംഗീതം- ഈപ്പൻ കുരുവിള, എഡിറ്റർ- ജിബിൻ ജോർജ് കല- നിതിൻ എടപ്പാൾ, വസ്ത്രാലങ്കാരം- സാബു, അസോസിയേറ്റ് ഡയറക്ടർ- റാഫി ബക്കർ, കാസ്റ്റിംഗ് ഡയറക്ടർ- ശിവ കാർത്തിക്, കളറിസ്റ്റ്- സെൽവി വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- ജോബി ആന്റണി, പി .ആർ.ഒ- എ. എസ് ദിനേശ്.