വിജയ് യേശുദാസ്, സുധീർ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പത്താം ക്ലാസ് വിദ്വാർത്ഥി ചിന്മയി നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്ലാസ് എന്നു പേരിട്ടു. ടൈറ്റിൽ ലോഞ്ച് പത്തനാപുരം ഗാന്ധി ഭവനിൽ നടന്നു . നടൻ ടി .പി മാധവൻ,ടെലിവിഷൻ അവതാരകനും ജ്യോത്സ്യനുമായ ഹരി പത്തനാപുരം, ഗാന്ധിഭവൻ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജൻ തുടങ്ങിയവർ പങ്കെടുത്തു. സാഫ്നത്ത് ഫ്നെയാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിള,പ്രകാശ് കുരുവിള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബെന്നി ജോസഫ് നിർവഹിക്കുന്നു. രചന-അനിൽ രാജ്, എഡിറ്റർ-മനു ഷാജു, ഗാനരചന-കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്,ഡോ. പ്രമീള ദേവി,സംഗീതം-എസ് ആർ. സൂരജ്,അസോസിയേറ്റ് ഡയറക്ടർ-സുഹാസ് അശോകൻ,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-മൻസൂർ അലി പി. ആർ.ഒ എ .എസ് ദിനേശ്.