നിരഞ്ജ് മണിയൻപിള്ള, ശരത് അപ്പാനി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷെബി ചൗഘട് കഥ എഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു.നിരഞ്ജ് മണിയൻപിള്ളയും ശരത് അപ്പാനിയും ജോയിൻ ചെയ്തു. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് പറയുന്നത്. ആരാധിക, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറയിൽ, സൂര്യഅനിൽ, മാല പാർവതി എന്നിവരാണ് മറ്റു താരങ്ങൾ പ്ളസ് ടു , ബോബി എന്നീ ചിത്രങ്ങൾക്കുശേഷം ഷെബി ചൗഘട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷെബിയും ഷെജി വലിയകത്തും ചേർന്നാണ് തിരക്കഥയും സംഭാഷണവും. സംഗീതം ജാസി ഗിഫ്ട്. നിർമ്മാണ നിർവഹണം എസ്. മുരുകൻ. മേക്കപ്പ്: പ്രദീപ് രംഗൻ. പി.ആർ.ഒ വാഴൂർ ജോസ്