സവാഹിരി വധവും പെലോസിയുടെ സന്ദര്‍ശനവും. എന്താണ് ഇവ തമ്മിലുള്ള ബന്ധം ? അല്‍ഖ്വയ്ദ തലവന്‍ അയ്‌മന്‍ അല്‍ സവാഹരിയെ കാബൂളില്‍ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്ക വധിച്ചതും ചൈനയുടെ വിരട്ടല്‍ വകവയ്ക്കാതെ യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാനിലെത്തിയതും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളുള്ള രണ്ട് സംഭവങ്ങളാണ്.

zawahiri

2011ലാണ് അല്‍ഖ്വയ്ദയുടെ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനിലെ അബോട്ടാബാദില്‍ അമേരിക്കന്‍ ഭടന്മാര്‍ വധിച്ചത്. അതിനുശേഷം ഭീകരസംഘടനയുടെ നേതൃത്വം സവാഹിരി ഏറ്റെടുക്കുകയായിരുന്നു. 2001 സെപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ആക്രമണത്തിനുള്ള പ്രതികാരമാണ് ലാദനെ വധിക്കാനുള്ള പ്രധാനകാരണം. ഈജിപ്ഷ്യന്‍ പൗരനും ഡോക്ടറുമായ സവാഹിരി നേതൃത്വം ഏറ്റെടുത്തതിന് ശേഷവും ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണുണ്ടായത്. വീഡിയോ കാണാം,​

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ