manorama

തിരുവനന്തപുരം: കേശവദാസപുരത്ത് മനോരമ(68) കൊലക്കേസിൽ പ്രതിയായ ആദം അലി(21) കൊലനടത്തിയ ശേഷം മൃതദേഹം അടുത്തുള‌ള വീട്ടിലെ കിണറ്റിൽ തള‌ളുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്.മോഷണത്തിനായാണ് പശ്ചിമ ബംഗാൾ കൂച്ച്‌ബിഹാർ സ്വദേശിയായ ആദം അലി കൊലനടത്തിയത്. ശേഷം ബംഗാളിലേക്ക് നാടുവിടാൻ ശ്രമിക്കവെ ചെന്നൈയിൽ വച്ച് ഇയാൾ റെയിൽവെ സുരക്ഷാ സേനയുടെ പിടിയിലാകുകയായിരുന്നു.

കൊലനടത്തിയ ശേഷം മൃതദേഹം ഇയാൾ തന്നെയാണ് അടുത്തുള‌ള സ്ഥലത്തെ കിണറ്റിലിട്ടത്. മൃതദേഹം പൊങ്ങിവരാതിരിക്കാൻ മനോരമയുടെ കാലുകൾ ഇഷ്‌ടിക ചേർത്ത് കൂട്ടിക്കെട്ടിയാണ് ആദം അലി കിണറ്റിൽ തള‌ളിയത്. വീടിനെക്കുറിച്ച് പ്രതി പൂർണമായി മനസിലാക്കിയിരുന്നു. ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമത്തിനിടെ വയോധിക ഒച്ചവച്ചപ്പോൾ പ്രതിപാക്ക് മുറിക്കുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. വീടിനുള്ളിൽ കയറിയ പ്രതി മനോരമയെ പിന്നിൽ നിന്ന് കടന്നുപിടിച്ചു. ഈ സമയം മനോരമ പാക്ക് മുറിക്കുകയായിരുന്നു. യുവാവ് കടന്നുപിടിച്ചതോടെ നിലവിളിച്ചു. തുടർന്ന് പ്രതി വായ പൊത്തിപ്പിടിച്ച്, ഈ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു.