kk

ഏതവസരത്തിനൊത്ത് ഒരുങ്ങാനും പെൺകുട്ടികൾക്കറിയാം. എന്നാൽ നന്നായൊന്നൊരുങ്ങി പുറത്തേക്കിറങ്ങാൻ പേടിയും അവരിലുണ്ട്. പുറത്തിറങ്ങി തിരിച്ചുവന്നാൽ വെയിലേറ്റ് ചർമ്മം വരണ്ട്,​ മുഖം വാടി കാണപ്പെടാം. യാത്രയ്ക്കിടെയുള്ള ചൂടും പൊടിയും ചർമ്മത്തെ സാരമായി ബാധിക്കും. പെൺകുട്ടികളേപ്പോലെ തന്നെ ആൺകുട്ടികൾക്കും ഇതൊരു പ്രശ്നമായി കാണാം. എന്നാൽ എപ്പോഴും ഫ്രഷായി കാണാൻ വഴികളുണ്ട്. ഇതിന് ചില സാധനങ്ങൾ കൂടെ കരുതണം:

ഫെയ്സ് വാഷ്

മുഖമെപ്പോഴും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനാൽ തന്നെ മുഖം ഇടയ്ക്കിടെ കഴുകേണ്ടതുണ്ട്. അതിനായി നല്ലൊരു ഫെയ്സ് വാഷ് നമുക്ക് കൂടെകരുതാം. പ്രകൃതി ദത്തമായ ഉത്പ്പന്നങ്ങളാൽ നിർമ്മിക്കുന്നതും ചർമ്മത്തിന് ചേരുന്നതുമായ ഫെയ്സ് വാഷുകൾ തിരഞ്ഞെടുക്കാം.

വൈപ്പിംഗ് ടിഷ്യു

ടിഷ്യു എപ്പോഴും കൈയിൽ കരുതുന്നത് നല്ലതാണ്. മുഖം ഇടയ്ക്കിടെ തുടക്കാം. മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ എളുപ്പത്തിൽ തുടച്ചു മാറ്റാം. ഇതിനായി ബേബി ടിഷ്യുകളും ഉപയോഗിക്കാം.

മോയ്സ്ച്യുറൈസർ

ചർമ്മത്തിലെ വരൾച്ച എല്ലാവരിലും കാണാറുണ്ട്. എന്നാൽ ചർമ്മ സംരക്ഷണത്തിനായി നാം എപ്പോഴുമൊരു മോയ്സ്ച്യുറൈസർ ഉപയോഗിക്കണം. വരണ്ട ചർമ്മം മൂലം മുഖത്ത് പ്രായം കൂടുതൽ തോന്നിക്കാം. കൃത്യമായ ഇടവേളകളിൽ മോയ്സ്ച്യുറൈസർ ക്രീമുകൾ ഉപയോഗിക്കുന്നത് ശീലമാക്കാം.

ബോഡി സ്പ്രേകൾ

പുറത്തെ ചൂടും പൊടിയും കൊണ്ട് ഒരിടത്ത് കയറി ചെന്നാൽ നമുക്ക് അറിയാൻ കഴിഞ്ഞില്ലെങ്കിലും കൂടെ ഉള്ളവർക്ക് നമ്മുടെ ശരീരം പുറത്തുവിടുന്ന ദുർഗന്ധം മനസിലാക്കാൻ കഴിയും. ചൂട് ശരീരത്തിൽ പെട്ടെന്ന് ഈർപ്പമുണ്ടാകുന്നതിനും ദുർഗന്ധമുണ്ടാകുന്നതിനും കാരണമാകും. അതിനാൽ തന്നെ എപ്പോഴും ഒരു നല്ല ബോഡി സ്പ്രേ കൂടെക്കൊണ്ട് നടക്കുന്നത് നല്ലതാണ്.

സൺഗ്ളാസ്

ചർമ്മത്തോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് കണ്ണുകളുടെ പരിചരണവും. കണ്ണുകൾ വളരെ സെൻസിറ്റീവ് ആയതിനാൽ കടുത്ത ചൂടിൽ നിന്ന് കണ്ണുകൾക്കും പരിചരണം അത്യാവശ്യമാണ്. അതിനാൽ നല്ലൊരു സൺഗ്ളാസ് കൂടെ കരുതുന്നത് നല്ലതാണ്.