samsung

സാംസംഗ് അവരുടെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോണുകളായ ഗാലക്‌സി ഇസഡ് ഫോൾഡ് 4, ഗാലക്‌സി ഇസഡ് ഫ്ളിപ് 4 എന്നിവ പുറത്തിറക്കിയിരിക്കുകയാണ്. ഇവയ്‌ക്കൊപ്പം ഗ്യാലക്‌സി വാച്ച് 5, ഗ്യാലക്‌സി വാച്ച് 5 പ്രോ, ഗ്യാലക്‌സി ബഡ്2 പ്രൊ എന്നിവയും പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്‌ടോബറിൽ സാംസംഗ് ഗ്യാലക്‌സി ഇസഡ് ഫ്ളിപ് 3 സീരീസ് പുറത്തിറക്കിയിരുന്നു.

ഐപിഎക്‌സ്8 വാട്ടർറെസിസ്‌റ്റൻറാണ് ഇരു ഫോണുകളും. ബോറ പർപിൾ, ഗ്രാഫൈറ്റ്, പിങ്ക് ഗോൾഡ്, ബ്ളൂ എന്നീ കളറുകളാണ് ഇവയ്‌ക്കുള‌ളത്. വളരെ ചെറിയ എന്നാൽ മികച്ച മാറ്റങ്ങളാണ് രണ്ട് ഫോൾഡബിൾ ഫോണുകൾക്കും സാംസംഗ് വരുത്തിയിരിക്കുന്നത്. സ്‌നാപ്‌ഡ്രാഗൺ 8+ജെൻ1 പവേർഡാണ് ഇവ.6.2 ഇഞ്ച് എച്ച്ഡി+ഡൈനാമിക് അമോൾഡഡ്2x ഡിസ്‌പ്ളേ, അമോൾഡഡ് രൂപത്തിൽ 7.6 ഇഞ്ച് ഡൈനാമിക് അമോൾഡഡ് ഡിസ്‌പ്ളേ ആണ്.

ഒഐഎസ് ഉള‌ള 50 മെഗാപിക്‌സൽ പ്രൈമറിക്യാമറ,12 മെഗാപിക്‌സൽ അൾട്രാവൈഡ് ക്യാമറ, 10 മെഗാപിക്‌സൽ ടെലെഫോട്ടോ ക്യാമറ എന്നിലയാണ് ഗാലക്‌സി ഇസഡ് ഫോൾഡ് 4നുള‌ളത്. വില ഏകദേശം 1799 ഡോളറാണ്(1,42,830രൂപ) മുതൽ ആരംഭിക്കുന്നു. ഫാസ്‌റ്റ് ചാർജിംഗ് സപ്പോർട്ടുള‌ള 4440 എംഎഎച്ച് ബാറ്ററിയാണുള‌ളത്.