raify

തിരുവനന്തപുരം : പോണ്ടിച്ചേരി രഞ്ജി ട്രോഫി ടീമിന്റെ മുഖ്യ പരിശീലകനായി മലയാളി ക്രിക്കറ്റർ റെയ്ഫി വിൻസന്റ് ഗോമസിനെ തിരഞ്ഞെടുത്തു.കേരള രഞ്ജി ടീം മുൻ നായകനും ഐ.പി.എല്ലിൽ കൊച്ചിൻ ടസ്കേഴ്സിന്റെ താരവുമായിരുന്ന റെയ്ഫി നിലവിൽ രാജസ്ഥാൻ റോയൽസിന്റെ അക്കാഡമി ടീം പരിശീലകനാണ്. തിരുവനന്തപുരത്തെ ബെല്ലിൻടർഫ് ക്രിക്കറ്റ് അക്കാഡമിയിലും റെയ്ഫി പരിശീലനം നൽകുന്നുണ്ട്

മറ്റൊരു മുൻ കേരള രഞ്ജി താരം വി.എ ജഗദീഷാണ് പോണ്ടിച്ചേരി ടീമിന്റെ ചീഫ് സെലക്ടർ.