
തിരുവനന്തപുരം:വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു. ജനങ്ങൾക്കും കർഷകർക്കും എതിരാണ് ഈ നിയമം. നിയമം നടപ്പിലായാൽ വൈദ്യുതി പാവപ്പെട്ട ജനതയ്ക്ക് അപ്രാപ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കെ.എസ്.ഇ.ബി.യുടെ കായിക താരങ്ങളെ അനുമോദിക്കാൻ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഫുട്‌ബോൾടീം മുൻ ക്യാപ്‌റ്റൻ ഐ.എം. വിജയൻ വിശിഷ്ട അതിഥിയായിരുന്നു. വൈദ്യുതി ബോർഡ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർഡോ. രാജൻ എൻ ഖോബ്രഗഡെ ഐ.എ.എസ്., ഡയറക്ടർമാരായ വി.ആർ ഹരി ഐ.ആർ എസ്., ആർ സുകു എന്നിവർ പ്രസംഗിച്ചു.