kk

സ്ത്രീയെ ഏറ്റവും അധികം വികാരഭരിതയാക്കുന്ന ശരീരഭാഗം ഏതാണ്? തീര്‍ച്ചയായും അത് പുരുഷന്റെ ലൈംഗികാവയവമല്ല. മറിച്ച് തലച്ചോറാണ്. മികച്ചൊരു സെക്‌സിനുവേണ്ടി ശരീരത്തിന്റെ മറ്റു ഭാഗങ്ങളെല്ലാം അതിന്റെ വഴിക്കു വന്നുകൊള്ളും. . അപ്പോള്‍ അതിന് ആദ്യം വേണ്ടത് പുരുഷന്റെ മനസ്സില്‍ ആത്മവിശ്വാസമാണ്. അവളെ കിടക്കയില്‍ സന്തോഷിപ്പിക്കാനുള്ള സംഗതികള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിയേണ്ടതും ഈ തലച്ചോറിന്റെ ജോലിയാണ്.

മസ്തിഷ്‌കത്തില്‍ അനുനിമിഷം മാറിമറിയുന്ന ജൈവ രാസതന്മാത്രകളാല്‍, പ്രത്യേകിച്ച് പ്രൊലാക്ടിന്‍, ഓക്‌സിട്ടോസിന്‍, സെറട്ടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവര്‍ത്തനവും, പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനഫലവുമായിട്ടാണ് സാധാരണഗതിയില്‍ ലൈംഗിക വിചാരങ്ങളും വികാരങ്ങളും അതിനെത്തുടര്‍ന്നുള്ള ഉത്തേജനവും ലൈംഗിക പ്രവൃത്തികളും സ്ഖലനവും രതിമൂര്‍ച്ഛയുമെല്ലാം സംഭവിക്കുന്നത്.

ലൈംഗികാവയവങ്ങളില്‍നിന്നും ഉല്‍ഭവിക്കുന്ന സംവേദനങ്ങള്‍ തലച്ചോറിലേക്ക് എത്തി, ഈ സംവേദനങ്ങളെ തലച്ചോറില്‍ ശരിയായി വിശകലനം ചെയ്യുമ്പോഴാണ് മേല്‍പ്പറഞ്ഞ ജൈവരാസമാറ്റങ്ങള്‍ സംഭവിക്കുന്നത്. ഹൈപോഗ്രാസ്ടിക്, പെല്‍വിക്, പുഡന്‍ഡല്‍, വേഗസ് എന്നീ പ്രധാന പേരുകളില്‍ അറിയപ്പെടുന്ന നാഡീ ഞരമ്പുകളിലൂടെയാണ് ഈവിധ സംവേദനങ്ങള്‍ തലയില്‍ എത്തുന്നത് . ഇതോടൊപ്പം ഇടതു കണ്ണിന്റെ പിറകിലായി നമ്മുടെ ബോധവും സ്വഭാവവും നിയന്ത്രിക്കുന്ന ലാറ്ററല്‍ ഓര്‍ബിറ്റോ ഫ്രോണ്ടല്‍ കോര്‍ട്ടക്‌സ് എന്ന ഭാഗവും നേരത്തേ പറഞ്ഞ രീതിയില്‍ താല്‍ക്കാലികമായി സ്വിച്ച് ഓഫ് ആവുന്നതിനാലാണ് രതിമൂര്‍ച്ഛയ്ക്ക് ശേഷം പരിസരബോധം ഇല്ലാത്തവിധം ഉറക്കവും, ആലസ്യവും മസിലുകളുടെ അയവും, സുഖാനുഭൂതിയും എല്ലാം അനുഭവഭേദ്യമാക്കുന്നത്.

വൈകാരികമായ അടുപ്പത്തിന്റെ കൂടെ ഭാഗമാണ് ലൈംഗികമായ സംതൃപ്തി. ശാരീരികമായ ലൈംഗികബന്ധം വെറും മിനിറ്റുകള്‍ മാത്രമാണ്. ലൈംഗികബന്ധത്തിൽ ആമുഖ ലീലകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സമയമെടുത്ത് അവളെ സന്തോഷിപ്പിക്കാനും ആനന്ദിപ്പിക്കാനും ശ്രമിക്കണം. ലൈംഗികമായി അവളെ ഉത്തേജിപ്പിക്കുന്ന വികാരകേന്ദ്രങ്ങള്‍ തിരിച്ചറിയാനും അവിടെ പ്രത്യേകം പരിഗണന നല്‍കാനുംസാധിക്കണം. വൃത്തിക്കും വലിയൊരു പ്രാധാന്യമുണ്ട്. കിടക്കയില്‍ ഒരിക്കലും സ്വാര്‍ത്ഥനാകരുത്. അവളുടെ വൈകാരിക അവസ്ഥയെ കുറിച്ചുള്ള ബോധം വേണം.

ലൈംഗിക ബന്ധത്തിനിടയില്‍ വലിഞ്ഞു മുറുകുന്ന ഞരമ്പുകളും പേശികളുംഉന്മാദത്തോളമെത്തുന്ന അനിര്‍വചനീയമായ നിമിഷങ്ങള്‍ സമ്മാനിക്കുന്ന അവസ്ഥയാണ് രതി മൂര്‍ച്ഛയില്‍ സ്ത്രീയും പുരുഷനും അനുഭവിക്കുന്നത്. പലപ്പോഴും സ്ത്രീകള്‍ക്ക്് സങ്കോചം കൊണ്ടും അറിവില്ലായ്മ കൊണ്ടും ഇത് ആസ്വദിക്കുവാന്‍ കഴിയാതെ പോകുന്നു. ഇണയുടെ സംതൃപ്തിക്ക് പ്രാധാന്യം കൊടുക്കുവാന്‍ പുരുഷന്‍ തയ്യാറാകാതെയുള്ള പതിവും ഉണ്ട്്. ശരിയായ ആശയ വിനിമയമുള്ള ഇണകളില്‍ മാത്രമേ ഹൃദ്യമായ രതി മൂര്‍ച്ഛാനുഭവം ഉണ്ടാവൂ.