thallumala

കോഴിക്കോട്: ഹൈലൈറ്റ് മാളിൽ വൈകിട്ട് ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന 'തല്ലുമാല' പ്രമോഷൻ പരിപാടി നടത്താനാകാതെ ചിത്രത്തിന്റെ ടീമിന് മടങ്ങേണ്ടി വന്നു. മാളിൽ ഇരച്ചെത്തിയ ആരാധകർ കാരണം ചിത്രത്തിലെ നായകൻ ടൊവിനോ തോമസിനും നടൻ ബിനു പപ്പുവിനുമടക്കം മാളിലേക്ക് വാഹനത്തിൽ നിന്നും കടക്കാൻ പോലുമായില്ല.

വൻ ആരാധകരുടെ കൂട്ടത്തെ കണ്ട് അമ്പരന്ന ടൊവിനോ തോമസ് കാറിൽ നിന്നും ഇൻസ്‌റ്റഗ്രാം റീൽസ് ഷെയർചെയ്‌തിരുന്നു. ജീവിതത്തിലൊരിക്കലും ഇത്രയും വലിയൊരാൾക്കൂട്ടത്തെ കണ്ടിട്ടില്ലെന്ന് ടൊവിനോ തോമസ് പ്രതികരിച്ചു. കോഴിക്കോടിന്റെ സ്‌നേഹത്തിന് നന്ദിയുണ്ടെന്നും പ്രമോഷൻ ക്യാൻസൽ ചെയ്യുകയാണെന്നും ഈ കാണുന്ന തിരക്ക് ഓഗസ്‌റ്റ് 12ന് തീയേറ്ററിൽ ചിത്രമെത്തുമ്പോഴും ഉണ്ടാവുമെന്ന് കരുതുന്നതായും ടൊവിനോ പറഞ്ഞു. ഇത്രയധികം ആളുകളെ പ്രതീക്ഷിച്ചില്ലെന്നും ഇത് അതിഭീകരമായിരിക്കുവെന്നും നടൻ ബിനു പപ്പുവും പ്രതികരിച്ചു.

View this post on Instagram

A post shared by Tovino⚡️Thomas (@tovinothomas)