kk

ട്രോളുകളുടെ ജനപ്രിയമുഖമാണ് നടൻ സലിംകുമാർ. മണവാളൻ എന്ന കഥാപാത്രമാണ് സലിംകുമാറിന്റേതായി ഏറ്റവും കൂടുതൽ ട്രോളുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലും എത്തിയിരിക്കുകയാണ് മണവാളൻ. നെറ്റ്‌ഫ്ലിക്സ് സലിംകുമാറാണെങ്കിൽ എങ്ങനെയിരിക്കും എന്ന കാപ്ഷനോടെ നെറ്റ്ഫ്ലിക്സ് ഇന്ത്യ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. കാണികളുടെ ചോദ്യങ്ങൾക്കുള്ള സലിംകുമാറിന്റെ തഗ് മറുപടികളാണ് വീഡിയോയുടെ ഹൈലൈറ്റ്.

പല ഓപ്ഷൻസ് ഉണ്ടെങ്കിലും ഒരേ സീരിസ് മാത്രം വീണ്ടും വീണ്ടും കാണുന്ന പ്രേക്ഷകനെയും പുതിയ സിനിമയ്ക്കായി പ്രചോദനം തേടുന്ന സിനിമകൾ തേടുന്ന സംവിധായകനെയും വീഡിയോയിൽ കാമാം. മലയാളം സീരിയിൽ കാണാൻ് നെറ്റ്‌ഫ്ലിക്സിൽ എത്തുന്ന വീട്ടമ്മമാരുടെ ചോദ്യത്തിനും സലിംകുമാറിന് മറുപടിയുണ്ട്. അനീഷ് ഗോപാല്‍, ഗംഗ മീര തുടങ്ങി മലയാളികള്‍ക്ക് സുപരിചിതരായ താരങ്ങളും സലിം കുമാറിനൊപ്പം വീഡിയോയിലെത്തുന്നുണ്ട്. നർമ്മങ്ങൾ കോർത്തിണക്കിയ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.