
മുതിർന്നവരെ കണ്ടാണ് കുട്ടികൾ പഠിക്കുന്നതെന്നും, അവർക്ക് എപ്പോഴും മാതൃകയാകാൻ ശ്രമിക്കണമെന്നും പറയാറുണ്ട്. എന്നാൽ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ മുതിർന്നവർക്ക് മാതൃകയാകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ ഹൃദയം കവരുന്നത്.
പഴങ്ങൾ വിൽക്കുന്ന സ്ത്രീയെ സഹായിക്കുന്ന കുട്ടികളാണ് വീഡിയോയിലുള്ളത്. നിറയെ പഴങ്ങളുള്ള ഉന്തുവണ്ടി തള്ളിക്കൊണ്ട് പോകുന്ന സ്ത്രീയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. എന്നാൽ കുറച്ച് ദൂരം പോയപ്പോൾ വണ്ടി മുകളിലേക്ക് തള്ളിക്കയറ്റാൻ സാധിക്കാതെ വരുന്നു.
ഈ സമയം ചിലർ ഈ സ്ത്രീയുടെ സമീപത്തുകൂടി നടന്നുപോകുന്നതും, അവർ തിരിഞ്ഞുനോക്കുന്നതും വീഡിയോയിലുണ്ട്. ഇതൊക്കെ കണ്ടുകൊണ്ട് സ്‌കൂൾ യൂണിഫോമിലെത്തിയ രണ്ട് കുട്ടികൾ ഉന്തുവണ്ടി തള്ളിക്കയറ്റാൻ സഹായിക്കുകയാണ്. തന്നെ സഹായിച്ച കുട്ടികൾക്ക് പഴം സമ്മാനമായി നൽകിയ ശേഷമാണ് ഈ സ്‌ത്രീ യാത്രയാക്കിയത്.
മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് കുട്ടികളുടെ വലിയ മനസിനെ അഭിനന്ദിച്ചുക്കൊണ്ടുള്ള കമന്റുകളിട്ടത്. ഈ കുട്ടികളെ കണ്ടുപഠിക്കണമെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്.
आपकी डिग्री सिर्फ़ एक काग़ज़ का टुकड़ा है, अगर वो आपके व्यवहार में ना दिखे तो। pic.twitter.com/eHsuTYOGrh
— Mahant Adityanath 2.0🦁 (@MahantYogiG) August 8, 2022