manoj-kumar

ലക്നൗ: മെസിൽ വിളമ്പിയ ആഹാരവും കയ്യിൽപ്പിടിച്ച് പൊട്ടിക്കരയുന്ന പൊലീസുകാരന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് പരാതി പറയുന്ന കോൺസ്റ്റബിൾ മനോജ് കുമാറിന്റെ ദൃശ്യങ്ങളാണ് ചർ‌ച്ചയാവുന്നത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം.

റോട്ടി, ദാൽക്കറി, ചപ്പാത്തി എന്നിവയടങ്ങിയ പാത്രവും കയിൽപ്പിടിച്ച് കരയുകയാണ് മനോജ് കുമാർ. പൊലീസുദ്യോഗസ്ഥർക്ക് പോഷകാഹാരം നൽകുന്നതിന് സർക്കാ‌ർ അലവൻസ് നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾ നീണ്ട ഡ്യൂട്ടിക്ക് ശേഷം പൊലീസുകാർക്ക് ലഭിക്കുന്ന ഭക്ഷണം ഇതാണ്. ശരിയായ ആഹാരം ലഭിച്ചില്ലെങ്കിൽ പൊലീസുകാർ എങ്ങനെ മികച്ച രീതിയിൽ പ്രവർത്തിക്കും. മൃഗങ്ങൾ പോലും ഈ ഭക്ഷണം കഴിക്കുകയില്ല. മനോജ് കുമാർ പറയുന്നു. മറ്റൊരു പൊലീസുകാരൻ മനോജിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം.

action should be taken on this soon@Uppolice #YogiAdityanath pic.twitter.com/MDG74G7FXj

— Kuldeep Chaudhary (@Kuldeep_1432) August 10, 2022

വീഡിയോ പ്രചരിച്ചതിന് പിന്നാലെ സർക്കാരിനെതിരെ സമൂഹമാദ്ധ്യമങ്ങളിലും മറ്റും രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെ വിശദീകരണവുമായി ഫിറോസാബാദ് പൊലീസ് രംഗത്തെത്തി. കോൺസ്റ്റബിൾ മനോജ് കുമാറിനെതിരെ അച്ചടക്ക ലംഘനത്തിന് നിരവധി തവണ നടപടിയെടുത്തിട്ടുണ്ടെന്നും പതിനഞ്ച് തവണ ശിക്ഷ നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും അധികൃതർ പറഞ്ഞു.

मैस के खाने की गुणवत्ता से सम्बन्धित शिकायती ट्वीट प्रकरण में खाने की गुणवत्ता सम्बन्धी जांच सीओ सिटी कर रहे है।

उल्लेखनीय है कि उक्त शिकायतकर्ता आरक्षी को आदतन अनुशासनहीनता, गैरहाजिरी व लापरवाही से सम्बन्धित 15 दण्ड विगत वर्षो में दिये गये है । @Uppolice @dgpup @adgzoneagra

— Firozabad Police (@firozabadpolice) August 10, 2022