
സംസ്ഥാനത്ത് ഏതാണ്ട് 25 ലക്ഷത്തോളം അതിഥി തൊഴിലാളികൾ വിവിധ മേഖലകളിൽ പണിയെടുക്കുന്നുണ്ട്. എന്നാൽ വെറും അഞ്ചരലക്ഷത്തോളം പേർക്ക് മാത്രമാണ് രജിസ്ട്രേഷനുള്ളത്. ഇവരിൽ കുറച്ചുപേരെങ്കിലും അക്രമസ്വഭാവം ഉള്ളവരും കേസുകളിൽ പ്രതികളായിട്ടുള്ളവരുമാണ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് വീട്ടമ്മ കൊല്ലപ്പെട്ടത് അതിഥി
തൊഴിലാളികളിൽ ചിലരുടെ ക്രിമിനൽ സ്വഭാവം തുറന്നുകാട്ടുന്നു. യാതൊരു തിരിച്ചറിയൽ രേഖകളുമില്ലാതെയാണ് പല അന്യ സംസ്ഥാനക്കാരും കേരളത്തിലേക്ക് ജോലിക്കായി എത്തുന്നത്. അതിഥി തൊഴിലാളികളെ ജോലിക്ക് നിറുത്തുന്ന കരാറുകാർ അവരുടെ പൂർണ്ണവിവരങ്ങൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടത് കർശനമാക്കിയിട്ടുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല. തൊഴിലാളികളുടെ കൂട്ടത്തിൽ ക്രിമിനൽ സ്വഭാവമുള്ളവരുണ്ടാകാം. ഇത്തരക്കാർ പ്രദേശവാസികളുടെ
ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നു. അതിഥി താെഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കി ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്തി നാട്ടിലേക്ക് തിരിച്ചയയ്ക്കണം.
ആർ.ജിഷി
കൊല്ലം