ഷാംപു തേക്കുന്നത് മുടിക്ക് കേടാണോ? ആഴ്ചയിൽ എത്ര ദിവസം ഉപയോഗിക്കാം തുടങ്ങി ഇതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉള്ളവരുണ്ട്. ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയുമായെത്തിയിരിക്കുകയാണ് തിരുവനന്തപുരം തിരുമലയിലെ ഗ്രീൻ ലൈഫ് മേക്കോവർ സ്റ്റുഡിയോയുടെ ഉടമയും ബ്യൂട്ടി എക്സ്‌പേർട്ടുമായ ദിവ്യ അരുൺ.

bath

'മലയാളികൾ രണ്ട് നേരം കുളിക്കും. പക്ഷേ തലയിൽ ഷാംപു തേക്കില്ല. ഷാംപു തേയ്ക്കുന്നത് മുടിക്ക് കേടാണെന്നൊക്കെയാണ് എല്ലാവരും പറയുന്നത്. എന്നാൽ നമ്മുടെ ശരീരത്തിൽ അടിയുന്നതുപോലെ തലയിലും അഴുക്ക് അടിയും. അത് ഷാംപു ഉപയോഗിച്ച് കളഞ്ഞേ പറ്റത്തുള്ളൂ. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഷാംപു ഉപയോഗിക്കണം.

ഷാംപു ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് പലർക്കും അറിയില്ല. അവർ ഡെയിലി ഓയിൽ ചെയ്തിട്ട്, അൽപം ഷാംപു മുടിയുടെ മുകളിലിട്ട് അങ്ങ് കഴുകും. അഴുക്ക് ഒന്നും പോകില്ല. ശരിക്കും ഷാംപു ചെയ്യേണ്ടത് എങ്ങനെയാണെന്നുവച്ചാൽ, ഷാംപു ഒരു കപ്പിലെടുത്തിട്ട്, വെള്ളവുമായി മിക്സ് ചെയ്യുക. ശേഷം തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുക. എന്നിട്ട് കഴുകുക.'- ദിവ്യ പറഞ്ഞു.