modi

ന്യൂഡൽഹി: രാജ്യം ഇന്ന് രക്ഷാബന്ധൻ ആഘോഷിക്കുകയാണ്. രാഷ്‌ട്രതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ളവർ ജനങ്ങൾക്ക് രക്ഷാബന്ധൻ ആശംസകൾ നേർന്നിട്ടുണ്ട്. സാഹോദര്യത്തിന്റേയും പരസ്പര സംരക്ഷണത്തിന്റേയും സന്ദേശമാണ് രക്ഷാബന്ധൻ നൽകുന്നതെന്നും ശക്തമായ കുടുംബ ബന്ധം ഇന്ത്യയുടെ സാംസ്‌കാരിക സാമൂഹ്യജീവിതത്തിന്റെ ശക്തിയാണെന്നും ഇരുവരും സന്ദേശത്തിലൂടെ അറിയിച്ചു.

ഇത്തവണ പ്രധാനമന്ത്രിക്ക് രക്ഷാബന്ധൻ രാഖി കെട്ടാൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയത് നിരവധി കുട്ടികളാണ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്യൂൺ, ഗാർഡനർ, സ്വീപ്പർ, ഡ്രൈവർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളാണ് മോദിക്ക് രാഖി കെട്ടി നൽകിയത്.

#WATCH | Prime Minister Narendra Modi celebrated #RakshaBandhan with young girls today at his residence in Delhi.

This was a special Rakshabandhan as these girls were the daughters of sweepers, peons, gardeners, drivers, etc working at PMO.

(Video Source: PMO) pic.twitter.com/eSvd6gsgHb

— ANI (@ANI) August 11, 2022

ഉത്തരേന്ത്യയിലാണ് രക്ഷാബന്ധൻ ദിവസം പ്രധാനമായും ആഘോഷിക്കുന്നത്. സാഹോദര്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ദിവസമാണ് രക്ഷാബന്ധൻ. ഹിന്ദു കലണ്ടർ പ്രകാരം ശ്രാവണ മാസത്തിലെ പൂർണ ചന്ദ്ര ദിവസമാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്. മഹത്തായ സഹോദരിസഹോദര ബന്ധത്തിന്റെ സന്ദേശമാണ് ഈ ദിവസം വിളിച്ചോതുന്നത്.