accident

തൃശൂർ: വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തൃശൂർ മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ ഇന്നുച്ചയോടെയാണ് അപകടമുണ്ടായത്. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ് (22),വെണ്ണാട്ടുപറമ്പിൽ സാന്റോ എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ ഇരുവരും വെള്ളച്ചാട്ടത്തിലേക്ക് കാൽവഴുതി വീഴുകയായിരുന്നു.

മൂന്ന് പേരടങ്ങുന്ന സംഘത്തില്‍ രണ്ട് പേർ കുളിക്കാനായി വെള്ളച്ചാട്ടത്തിലിറങ്ങുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട് പാറയിടുക്കിലെത്തിയ ഇവര്‍ക്ക് നീന്തിക്കയറാനായില്ല. തുടര്‍ന്ന് കരയിലുണ്ടായിരുന്ന സുഹൃത്ത് ഒച്ചവെച്ച് ആളെക്കൂട്ടുകയായിരുന്നു. നാട്ടുകാരുടെയും പിന്നീട് ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. ആശുപത്രിയിലെത്തിക്കവെ ഒരാള്‍ മരിച്ചു.