joy-mathew

കു​ഞ്ചാ​ക്കോ​ ​ബോ​ബ​നെ നായകനാക്കി ര​തീ​ഷ് ​ബാ​ല​കൃ​ഷ്ണ​ൻ​ ​പൊ​തു​വാ​ൾ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും നിർവഹിച്ച ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. ചിത്രം ഏറെ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. റിലീസ് ദിനത്തിൽ പുറത്തിറക്കിയ പോസ്റ്ററാണ് വിവാദത്തിന് കാരണമായിത്തീർന്നത്.

‘തിയേറ്റുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍. ഇതിനെതിരെയാണ് വിമർശനമുയരുന്നത്. ചാനൽ ചർച്ചകളിൽ നിരീക്ഷകനായെത്തുന്ന പ്രേം കുമാറാണ് ചിത്രത്തിന്റെ പരസ്യത്തിനെതിരെ ആദ്യം രംഗത്തെത്തിയത്.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം. അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് കൊണ്ടുള്ള കുറിപ്പാണ് നടൻ പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം...

വഴിയിൽ കുഴിയുണ്ട്

മനുഷ്യർ കുഴിയിൽ വീണ് മരിക്കുന്നുമുണ്ട്

സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട് - ഈ യാഥാർഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ

ആൾരൂപങ്ങൾക്ക് നമോവാകം. എന്നിട്ടും മതിയാകുന്നില്ലെങ്കിൽ

"ന്നാ താൻ കേസ് കൊട് "

NB:തിരുത്ത് "വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് "എന്നാണ് വായിക്കേണ്ടത്