police

പാലക്കാട്: പാലക്കാട് വൻ ലഹരിമരുന്ന് വേട്ട. പത്ത് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍.

ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആര്‍.പി.എഫ് സംഘമാണ് യുവാക്കളെ പിടികൂടിയത്. അഞ്ച് കിലോ ഹാഷിഷ് ഓയിലാണ് അനീഷ് കുര്യന്‍, ആല്‍ബിന്‍ എന്നിവരിൽ നിന്ന് പിടിച്ചെടുത്തത്.

ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തുകയായിരുന്ന ലഹരി വസ്‌തുക്കളാണ് പിടികൂടിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടകളിലൊന്നാണ് ഇതെന്ന് ആര്‍.പി.എഫ് വ്യക്തമാക്കി.