അപകടങ്ങൾ തുടർക്കഥയായതോടെ കാലപ്പഴക്കം ചെന്ന വിമാനങ്ങളെ സേനയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ച് കേന്ദ്രം. നിരന്തരം അപകടത്തിലാകുന്ന വിമാനം ഉപയോഗിക്കുന്നതിലൂടെ രാജ്യത്തെ സേനാ പൈലറ്റുമാരെ മരണത്തിലേക്കു തള്ളിവിടുകയാണെന്ന ആക്ഷേപം ശക്തമായതോടെ യാണിത്. 4 സ്‌ക്വാഡ്രണുകൾ 2025നുള്ളിൽ ഘട്ടംഘട്ടമായാവും സേവനം അവസാനിപ്പിക്കുക.
