രാജ്യം 75ാമത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വർഷമാണിത്. ആസാദി കാ അമ്മർദ് മഹോൽസവ് എന്ന പേരിൽ രണ്ട് വർഷം നീണ്ടു നിൽക്കുന്ന വിവിധ ദേശീയ സാംസ്കാരിക ആഘോഷങ്ങൾ രാജ്യമൊട്ടാകെ നടന്നു കൊണ്ടിരിക്കുകയാണ്. എല്ലാ വർഷവും, രാജ്യത്തെ സ്കൂൾ, കോളേജ് തലത്തിലും ഓഫീസുകളിലടക്കം സ്വാതന്ത്ര ദിനത്തിൽ വിവിധ തരത്തിൽ ആഘോഷിക്കാറുണ്ട്. നിരവധി ധീര ദേശാഭിമാനിയുടെ ത്യാഗം അടക്കമുള്ള ചരിത്രത്തെ കുട്ടികൾ അറിത്തിരിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളിൽ രാജ്യത്തോടുള്ള സ്നേഹവും സ്വാതന്ത്ര്യത്തിന്റെ മൂല്യവും വളർത്തിയെടുക്കാൻ രക്ഷകർത്താക്കളായ നമ്മുക്ക് ഈ കാര്യങ്ങൾ ചെയ്യാം.
പതാക ഉയർത്താം:- ഈ ദിവസം, നിങ്ങളുടെ കുട്ടിയെ നിങ്ങളുടെ അരികിൽ വിളിച്ച് നിർത്തി പതാക ഉയർത്താം, ത്രിവർണ്ണ പതാക ബഹുമാനിക്കേണ്ടത് എങ്ങനയെന്ന് കുട്ടിക്ക് പറഞ്ഞു കൊടുക്കാം.
ചരിത്രത്തിലേക്ക് മടങ്ങുക:- നിങ്ങളുടെ കുട്ടിയോടൊപ്പം സ്വാതന്ത്ര്യ സമരത്തിന്റെയും സ്വാതന്ത്ര്യം നേടിയെടുക്കാൻ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ ചെയ്ത ത്യാഗങ്ങളുടെയും കഥകൾ രസഹരമായി വിവരിച്ചു കൊടുക്കുക.
നാടകം:- ധീരരായസ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിപ്പിച്ച് കുട്ടികൾക്കായി നാടകം അവതരിപ്പിക്കാം. ഇത് നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെയും ചരിത്രത്തെയും കുറിച്ച് കുട്ടിയെ ബോധവാനാക്കാം.
ദേശഭക്തി ഗാനങ്ങൾ:- കുട്ടികളെ ദേശഭക്തി ഗാനങ്ങൾ പഠിപ്പിക്കാം, ശേഷം ഈ ഗനങ്ങൾ ആലപ്പിക്കാൻ രക്ഷകർത്താക്കളും കുടുംബാംഗങ്ങൾക്കും ഒപ്പം ചേരാം.
സിനിമ:- രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ നേർക്കാഴ്ച നൽകുന്ന നിരവധി ചിത്രങ്ങൾ കുട്ടികൾക്കായി പുറത്തിറങ്ങിയിട്ടുണ്ട്. കുട്ടിയ്ക്കൊപ്പം ചേർന്ന് ഈ ചിത്രങ്ങൾ കാണാം. രാജ്യത്തിന്റെ ചരിത്രം അറിഞ്ഞ് തന്നെ അവർ വളരട്ടെ.