 
കൊച്ചി: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എറണാകുളം റീജിയണൽ ഓഫീസും എറണാകുളം റൂറൽ റീജിയണൽ ഓഫീസും ചെറുകിട വ്യവസായ വാണിജ്യ മേഖലകൾക്കായി വായ്‌പാ വിതരണമേള സംഘടിപ്പിച്ചു. ബാങ്കിന്റെ ട്രഷറി ആൻഡ് ഇന്റർനാഷണൽ വിഭാഗം ജനറൽ മാനേജർ എം.വി. ബാലസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്‌തു.
മംഗളൂരു സോണൽ ഓഫീസ് മേധാവി എം. രവീന്ദ്രബാബു, സെൻട്രൽ ഓഫീസ് എം.എസ്.എം.ഇ ഡെപ്യൂട്ടി ജനറൽ മാനേജർ ഹനുമന്ത റെഡ്ഡി എന്നിവർ സംസാരിച്ചു. എറണാകുളം റീജിയണൽ മാനേജർ സി.ജെ. മഞ്ജുനാഥസ്വാമി, എറണാകുളം റൂറൽ റീജിയണൽ മാനേജർ ആർ. ദേവരാജ് തുടങ്ങിയവർ സംബന്ധിച്ചു.