സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ ബി.എസ്.സി. നഴ്സിംഗ്, മറ്റ് പാരാ മെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ആഗസ്റ്റ് 23 വരെ അപേക്ഷാ ഫീസടയ്ക്കാമെന്ന് ഡയറക്ടർ അറിയിച്ചു. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ വെബ്‌സൈറ്റ് വഴി ആഗസ്റ്റ് 25 വരെ അപേക്ഷ സമർപ്പിക്കാം. ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.