drunk

ഡെറാഡൂൺ: വിമാനത്തിൽ കിടന്ന് സിഗരറ്റ് കത്തിച്ച് വലിച്ച് വിവാദമുണ്ടാക്കിയതിന് പിന്നാലെ ഇൻസ്‌റ്റഗ്രാം ഇൻഫ്ളുവൻസർ ബോബി കത്താരിയയുടെ മറ്റൊരു വീഡിയോയും വൈറൽ. ഡെറാഡൂണിൽ തിരക്കേറിയ റോഡിന് നടുവിൽ കസേരയും മേശയുമിട്ട് മദ്യപിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനാണ് ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തത്. റോഡിലിരുന്ന് അൽപം ആശ്വസിക്കാം എന്ന പേരിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിൽ ബോബിയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് കാണാനാവുന്നത്.

മദ്യപിക്കുന്ന വീഡിയോയ്‌ക്ക് പിന്നണിയിലായി 'റോഡ് അപ്‌നി ബാപ് കി'( റോഡ് തന്റെ അച്ഛന്റെതെന്ന് അർത്ഥം) എന്ന ഗാനവും കേൾപ്പിക്കുന്നുണ്ട്. ജൂലായ് 28നാണ് വീഡിയോ പോസ്‌റ്റ് ചെയ്‌തത്. മുൻപ് സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ കിടന്ന് പുകവലിച്ച വീഡിയോയാണ് ബോബി പോസ്‌റ്റ് ചെയ്‌തത്. ഇതിൽ സംഭവം അന്വേഷിച്ച് വരുന്നതായും ശക്തമായ നടപടിയുണ്ടാകുമെന്നാണ് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചത്.

View this post on Instagram

A post shared by Bobby Kataria (@katariabobby)