
മനുഷ്യശരീരത്തിലെ ഓരോ അവയവങ്ങളുടെയും അളവുകൾ പരസ്‌പരം പൂരകമാണെന്ന് പലപ്പോഴും പറയാറുണ്ട്. അത്തരത്തിലൊന്നാണ് പുരുഷന്മാരുടെ കാലിന്റെ വലുപ്പവും ജനനേന്ദ്രിയ വലുപ്പവും തുല്യമാണ് എന്ന കണക്കുകൂട്ടൽ. എന്നാൽ ഇക്കാര്യം തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് ജപ്പാനിലെ ഒരുകൂട്ടം പുരുഷാരോഗ്യ വിദഗ്ദ്ധർ. കാലുമായി വലിപ്പ വ്യത്യാസം സ്‌പഷ്‌ടമാണെങ്കിലും മറ്റൊരു ശരീരാവയവത്തിന്റെ അളവ് ജനനേന്ദ്രിയത്തിന് തുല്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ മൂക്കാണ് ആ അവയവം.
ക്യോട്ടോയിലെ പ്രിഫെക്‌ച്വറൽ യൂണിവേഴ്സിറ്റി ഓപ് മെഡിസിനിലെ വിദഗ്ദ്ധർ കണക്കുകൂട്ടിയതനുസരിച്ച് നീളമേറിയ മൂക്കുളള ഒരാളുടെ ജനനേന്ദ്രിയത്തിന് 5.3 ഇഞ്ച് നീളമുണ്ടാകും. അതേസമയം ചെറിയ മൂക്കുളള ഒരാളുടെത് 4.1 ഇഞ്ച് മാത്രമാണ് നീളം. മരണമടഞ്ഞവരുടെ ശരീരഭാഗങ്ങൾ പഠനവിധേയമാക്കിയപ്പോഴാണ് സംഘത്തിന് ഇക്കാര്യം ബോദ്ധ്യമായത്. ഇവരുടെയെല്ലാം പ്രായം 30നും 50നുമിടയിലായിരുന്നു. ലിംഗത്തിന്റെ വലുപ്പവും നീളവും ഒരു പുരുഷന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്നതായും ഗവേഷകർ കണ്ടെത്തി.
എന്നാൽ പ്രായം, ഉയരം, ഭാരം എന്നിവയുടെ അടിസ്ഥാനത്തിൽ ജനനേന്ദ്രിയത്തിന്റെ വലിപ്പം തീരുമാനിക്കാൻ കഴിയില്ലെന്ന് ഗവേഷകർ കണ്ടെത്തി. പകരം ഇത് ജന്മനായുളള പ്രത്യേകതയാണെന്നും അവർ തിരിച്ചറിഞ്ഞു.